Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീച്ചിയില്‍ നിന്ന്‌ പട്ടത്തിപ്പാറയിലേക്ക്‌

19 AUGUST 2014 02:30 PM IST
മലയാളി വാര്‍ത്ത.

തൃശൂരില്‍ നിന്ന്‌ 20 കിലോമീറ്ററാണ്‌ പീച്ചീയിലേക്കുളള ദൂരം. മണലിപ്പുഴയ്‌ക്കു കുറുകേ നിര്‍മച്ച ഈ അണക്കെട്ട്‌ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ദാഹശമനികൂടിയാണ്‌. പീച്ചിയിലെ ടൂറിസ്റ്റ്‌ ഇന്‍ഫോര്‍മേഷന്‍ സെന്‍ര്‍ കൂടിയായ പോലീസ്‌ എയിഡ്‌ പോസ്റ്റിനു മുന്‍പില്‍ നിന്ന്‌ 700 മീറ്റര്‍ അകലെ ഡാമിലേക്ക്‌ ഡിടിപിസി നിര്‍മിച്ച പ്രധാന കവാടം കാണാം. മുതിര്‍ന്നവര്‍ക്ക്‌ 10 രൂപയും കുട്ടികള്‍ക്ക്‌ അഞ്ചുരൂപയും പ്രവേശനഫീസ്‌ നല്‍കി ഡാമിനുളളില്‍ പ്രവേശിക്കാം. ചരിത്രം ഉള്‍പ്പെടുന്ന ശിലാ ലിഖിതങ്ങളും ജലസമൃദ്ധമായ റിസര്‍വോയറും ചുറ്റുമുളള ഇടതൂര്‍ന്ന വനവും അണക്കെട്ടും ഉള്‍പ്പെടുന്ന പ്രഥമ കാഴ്‌ചകള്‍ കടന്ന്‌ 21 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച അണക്കെട്ടിന്റെ കോണ്‍ക്രീറ്റ്‌ റോഡിലൂടെ സഞ്ചരിച്ചാല്‍ നക്ഷത്രബംഗ്ലാവ്‌ കാണം. വലതുവശത്തിന്റെ ജലക്കാഴ്‌ചയും ഇടതുവശത്തെ പൂന്തോട്ടത്തിന്റെ സൗന്ദര്യവും കണ്ട്‌ ഇരുനൂറിലധികം ചവിട്ടു പടികള്‍കയറി നക്ഷത്രബംഗ്ലാവിനു മുകളിലെത്താം. എറ്റവും ഉയര്‍ന്ന നക്ഷത്രബംഗ്ലാവിനു മുകളില്‍ നിന്നു നോക്കുമ്പോള്‍ മുപ്പുഴവരെ നീണ്ടുകിടക്കുന്ന തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. നക്ഷത്രബംഗ്ലാവിനു പിന്‍വശത്തേക്കുളള റോഡിലുടെ നടന്നാല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിലവില്‍ കാടുപിടിച്ചു കിടക്കുന്ന ഭീതിജനിപ്പിക്കുന്ന സ്ഥലമെന്നു തോന്നിയാലും അപൂര്‍വയിനം വൃക്ഷങ്ങളും സസ്യങ്ങളും നിറഞ്ഞ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജില്ലയുടെ അഭിമാനമാണ്‌. മഴുവേന്തി നില്‍ക്കുന്ന പരശുരാമന്റെ പ്രതിമയ്‌ക്കു സമീപത്തുനിന്നും പുറപ്പെടുന്ന മനുഷ്യ നിര്‍മിതമായ അരുവിയുടെ ഇരുകരകളിലുമായി മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഢന്റെ മാതൃകയിലാണ്‌ പീച്ചിയിലും പുന്തോട്ടമൊരുക്കിയിരിക്കുന്നത്‌.
ഡാമില്‍ നിന്നു മടങ്ങുമ്പോള്‍ കൃത്യം ഒന്‍പതു കിലോമീറ്ററ്‌ അകലെയാണ്‌ ചെമ്പൂത്ര. തൃശൂര്‍-പാലക്കാട്‌ ദേശീയപാതയിലെ ചെമ്പൂത്രയില്‍ നിന്നും വടക്കുഭാഗത്തേക്ക്‌ പോകുമ്പോള്‍ ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്‌ക്ഷേത്രം കാണാം. അവിടെനിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ പട്ടത്തിപ്പാറ ജലപാതം. കനാല്‍ തീരത്ത്‌ വാഹനം നിര്‍ത്തിപത്തു മിനിറ്റ്‌ വനത്തിലുടെ യാത്ര ചെയ്‌താല്‍ പട്ടത്തിപ്പാറകാണാം. വെളളാനിമലയില്‍ നിന്നും മഴക്കാലത്ത്‌ പാരക്കെട്ടുകളിലുടെ താഴേക്കു പതിക്കുന്ന ജലത്തിന്റെ വീഴ്‌ച സുന്ദരമായ കാഴ്‌ചയാണ്‌.
പാറക്കെട്ടിനു മുകളില്‍ നിന്നും പതിക്കുന്ന ജലധാര, വെളളത്തില്‍ കളിക്കുന്നവര്‍ ധാരളമുണ്ടെങ്കിലും പൂര്‍ണമായും സുരക്ഷിതമെന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ കാഴ്‌ചയ്‌ക്കപ്പുറം കുളിക്കാനിറങ്ങുന്നതും മുകലിലേക്കു നടക്കുന്നതും അപകടസാധ്യതയുളള സാഹസികത തന്നെയാണ്‌. 125 അടി ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്ന വെളളച്ചാട്ടം മൂന്ന്‌ സ്റ്റെപ്പുകളായാണ്‌ പതിക്കുന്നത്‌. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ജലപാതം ജനുവരി ആദ്യവാരം വരെ സജീവമാകും. കാടിനുളളിലുടെ സാഹസികയാത്രയിഷ്‌ടപ്പെടുന്നവര്‍ക്കും പട്ടത്തിപ്പാറയിലേക്കു വരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (11 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (26 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (37 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (48 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends