Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണത്തിനായി കോട്ടൂര്‍ ആന പുനരിധിവാസകേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു.

23 AUGUST 2014 04:55 PM IST
മലയാളി വാര്‍ത്ത.

ആന പുനരധിവാസ കേന്ദ്രമായ കോട്ടൂര്‍ കാപ്പുകാട്ടില്‍ ചെറുതും വലുതുമായി 11 ആനകളാണുളളത്‌. രണ്ടു വയസ്സിനു താഴെ പ്രായമുളള രണ്ടു കുട്ടിയാനകള്‍ സഞ്ചാരികളുടെ ആകര്‍ഷണമാണ്‌. അഞ്ചര വയസ്സ്‌ വരെ പ്രായമുളള മൂന്നെണ്ണം വേറെയുണ്ട്‌. പ്രായമേറെയായ നാലെണ്ണവും ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനായി വളരുന്ന കാപ്പുകാട്ടില്‍ താമസത്തിനും ഭക്ഷണത്തിനുമെല്ലാം ഇക്കോ ഡവലപ്‌മെന്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളുണ്ട്‌.
ആനസവാരിക്കു പുറമെ, ജലാശയത്തിനരികിലെ ഓലപ്പുരയിലെ താമസവും ചങ്ങാടയാത്രയും തുഴബോട്ടുകളുമെല്ലാം ഇക്കുറി കാപ്പുകാട്‌ എത്തുന്ന സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്‌. ജലായശയത്തേടു ചേര്‍ന്ന്‌ സര്‍വസൗകര്യങ്ങളുമുളള ലോഗ്‌ ഹൗസില്‍ താമസം പ്രധാന ആകര്‍ഷണമാണ്‌. പ്രതിദിനം രണ്ടായിരം രൂപ നല്‍കണമെന്നു മാത്രം. ഇവിടെ നിന്നാല്‍ ജലാശയവും അഗസ്‌ത്യമലയുമൊക്കെ വീക്ഷിക്കാം. അഗസ്‌ത്യമലയുടെ ശീതളഛായയില്‍ ഒരു കുടുംബത്തിന്‌ അന്തിയുറങ്ങാനുമാകും. ചുരുങ്ങിയ ചിലവില്‍ ചെറിയ കോട്ടേജുകളും താമസത്തിനായി തയ്യാറിയി. ഇവയില്‍ ചിലതിന്റെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 850 രൂപയാണ്‌ പ്രതിദിന വാടക. ഓണത്തിനു മുന്‍പ്‌ എല്ല സജ്ജീകരണവുമൊരുക്കാനുളള തയ്യാറെടുപ്പിലാണ്‌ അവിടുത്തെ ജീവനക്കാര്‍. ആയിരം രൂപ നല്‍കിയാല്‍ പത്തംഗസംഘത്തിനു കാപ്പുകാട്‌ മുതല്‍ കിഴക്കുമലപ്പാറവരെ വനയാത്ര നടത്താം. ഒരു ദിവസം മുഴുവനുളള ട്രക്കിങ്‌ വേറെയുമുണ്ട്‌. മാങ്കോട്‌ വാച്ച്‌ ടവര്‍ വരെയാണ്‌ ഈ യാത്ര. പത്തുപേര്‍ക്കു 25000 രൂപ. ലഘുഭക്ഷണം രണ്ടു യാത്രകള്‍ക്കും വനംവകുപ്പ നല്‍കും. ഇക്കുറി ഓണത്തിന്‌ പതിവില്‍ കവിഞ്ഞ തിരക്കായിരിക്കുമെന്നുറപ്പാണ്‌. അഞ്ഞലൂഞ്ഞാലും വളളിയൂഞ്ഞാലും വൈദ്യുത ദീപാലങ്കാരമുള്‍പ്പെടെയുളളവയും ഒരുക്കി കാപ്പുകാട്ടേക്കു സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കുറ്റിച്ചല്‍ പഞ്ചായത്തും തയാറെടുക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (11 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (26 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (37 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (48 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends