Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പൈനാപ്പിള്‍ കര്‍ഷകന്റെ ആത്മഹത്യ: ഓള്‍ കേരളാ പൈനാപ്പി ള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ സമരപരിപാടികള്‍ ക്കൊരുങ്ങുന്നു

24 AUGUST 2020 12:13 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനടി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ വാഴക്കുളം കേന്ദ്രീകരിച്ചുള്ള പൈനാപ്പിള്‍ മേഖല കൂടുതല്‍ ആത്മഹത്യകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഫാര്‍മേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. കടക്കെണിയിലായ പൈനാപ്പിള്‍ കര്‍ഷകന്‍ ആയവന സ്വദേശി കെ.കെ. അനില്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അദ്ദേഹം അംഗമായിരുന്ന ഓള്‍ കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ സമരപരിപാടികള്‍ക്കൊരുങ്ങുന്നു. 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് അനിലിനെ ആത്മഹത്യയിലേക്കു നയിച്ചത്. മേഖല മൊത്തം ഏതാണ്ട് 450 കോടി രൂപയുടെ കടക്കെണിയിലാണെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് പറഞ്ഞു.

ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള വായ്പകളെ ആശ്രയിച്ചാണ് പാട്ടത്തുകയും കൃഷിക്കാവശ്യമായ പ്രവര്‍ത്തന മൂലധനവും തോട്ടക്കൃഷി മേഖലയിലെ ഉയര്‍ന്ന തൊഴില്‍ചെലവും കണ്ടെത്തുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് വാഴക്കുളം മേഖലയിലെ ഭൂരിപക്ഷം കൃഷിക്കാരും പൈനാപ്പിള്‍ക്കൃഷി നടത്തുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളെത്തുടര്‍ന്നുണ്ടായ കൃഷിനാശം, വിളവെടുക്കാന്‍ കഴിയാതിരുന്നത്, ഡിമാന്‍ഡ് ഇടിവ് എന്നിവ മൂലമുണ്ടായ വിലത്തകര്‍ച്ചയുടെ ക്ഷീണം 2020ലെ റമദാന്‍ മാസത്തിലാരംഭിച്ച സീസണോടെ ഒരു പരിധി വരെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകരെന്ന് ജയിംസ് ജോര്‍ജ് പറഞ്ഞു.

എന്നാല്‍ മാര്‍ച്ച് മാസത്തിലെ കോവിഡ് ലോക്ക്ഡൗണോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് തകര്‍ച്ചയും ഉത്തേരന്ത്യന്‍ വിപണിയിലേക്ക് പൈനാപ്പിള്‍ കയറ്റിപ്പോകാന്‍ സാധിക്കാതെ വന്നതും ചേര്‍ന്ന് പ്രതിസന്ധി ഗുരുതരമാക്കി. കിലോയ്ക്ക് 23-24 രൂപ ഉല്‍പാദനച്ചെലവുള്ള പൈനാപ്പിള്‍ വില 2.5-5 രൂപ നിലവാരത്തിലേക്ക് കൂപ്പുകുത്തി.

ഈ പശ്ചാത്തലത്തില്‍ 2018 വരെ മികച്ച തിരിച്ചടവ് ചരിത്രമുള്ള കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, പ്രവര്‍ത്തനമൂലധനത്തിനായി പുതിയ പലിശരഹിത വായ്പകള്‍ നല്‍കുക, 25 രൂപ എന്ന നിരക്കില്‍ പൈനാപ്പിളിന് താങ്ങുവില നിശ്ചയിക്കുക, പൈനാപ്പിളില്‍നിന്നുള്ള വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കുക എന്നിവയാണ് ഫാര്‍മേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങള്‍. ഇതു കാണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അസോസിയേഷന്‍ ഈ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും. അസോസിയേഷന്‍ ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കമായി നാളെ വാഴക്കുളം കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (47 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (49 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (52 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (57 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends