Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു

26 NOVEMBER 2020 09:32 AM IST
മലയാളി വാര്‍ത്ത

പേരാമ്പ്ര ആവള പാണ്ടിയില്‍ പാടത്തിനു നടുവിലുള്ള തോട്ടില്‍ പരവതാനി വിരിച്ചതു പോലെ വയലറ്റും പിങ്കും കലര്‍ന്ന പൂക്കള്‍ കിലോമീറ്റര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ തോടും തടാകവും പാടവുമെല്ലാം ഈ വിദേശി മുള്ളന്‍പായല്‍ മൂലം ശ്വാസംമുട്ടുകയാണ്. കഥയറിയാതെ, പൂവിന്റെ ഭംഗി മാത്രം കണ്ട് തോട്ടില്‍ നിന്ന് പായലെടുത്തു കൊണ്ടു പോകുന്നവരാകട്ടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഇത് വ്യാപിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

കേരളത്തിന്റെ ജലസമ്പത്തിനെ തന്നെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ളതാണ് ഈ പായല്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ വിപണിയിലൂടെ വരെ ഈ പായല്‍ വാങ്ങാന്‍ കിട്ടുമെന്നാണ് ഗവേഷകരെ പോലും അത്ഭുതപ്പെടുത്തുന്നത്. ആലപ്പുഴ, മൂവാറ്റുപുഴ, കോതമംഗലം, ഭൂതത്താന്‍കെട്ട് എന്നിവിടങ്ങളിലും പായല്‍ വ്യാപിച്ചിട്ടുണ്ട്. മകരമഞ്ഞിന്റെ തണുപ്പും നല്ല വെയിലും ചേരുമ്പോള്‍ പൂവിടും. അക്വേറിയങ്ങള്‍ ഭംഗിയാക്കാന്‍ വേണ്ടിയാണ് പലരും തോട്ടില്‍ നിന്ന് പായല്‍ പറിച്ചുകൊണ്ടു പോകുന്നത്. ദോഷകരമായ വ്യാപനത്തിന് ഇതു കാരണമാവുന്നു. നാട്ടിന്‍പുറങ്ങളിലെ മറ്റ് ജലാശയങ്ങളില്‍ എത്തിയാല്‍ ഏറെ പ്രയാസങ്ങളുണ്ടാക്കും. പിന്നീടത് മാറ്റാനും കഴിയില്ല.

ആഫ്രിക്കന്‍ പായലും തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്‌നവും കൃഷി ചെയ്യാന്‍ തടസ്സമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. പൂപ്പാടം കാണാന്‍ ആയിരങ്ങളുടെ തിരക്ക്. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ആളുകള്‍ എത്താന്‍ തുടങ്ങിയത്. തോടിനെ ഇത് മനോഹരമാക്കുമെങ്കിലും മറ്റു വശങ്ങള്‍ ആരും ചിന്തിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആവള പാണ്ടിയില്‍ വ്യാപിച്ച പായല്‍ മാറ്റല്‍ എളുപ്പമല്ല. ഇപ്പോള്‍ തന്നെ ഏക്കറുകളോളം വ്യാപിച്ചു കഴിഞ്ഞു.

അക്വേറിയം പ്ലാന്റ് ആയും ഗാര്‍ഡന്‍ പ്ലാന്റ് ആയും ദക്ഷിണ അമേരിക്കയില്‍ നിന്ന് എത്തിയതാണ് ഇവ. കബോംബ ഫെര്‍ക്കേറ്റ, കബോംബ കരോളിനിയാന ഇനങ്ങളില്‍പെട്ടവയാണ് ആവള പാണ്ടിയില്‍ വ്യാപിച്ച് കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളു പോലുള്ളതുകൊണ്ടാണ് ഇതിനെ മുള്ളന്‍പായല്‍ എന്നു പറയുന്നത്. ഈ അധിനിവേശ സസ്യം അക്വേറിയങ്ങളില്‍ നിന്നാണ് പുറത്തെത്തിയത്. അതിലേക്ക് വഴിയൊരുക്കിയത് ദോഷവശങ്ങള്‍ ചിന്തിക്കാതെയുള്ള ഓണ്‍ലൈന്‍ വ്യാപാരവും.

ആള്‍പ്പെരുമാറ്റമുള്ള ജലാശയങ്ങളില്‍ ഇത്തരം ചെടികളുടെ സാന്നിധ്യം പൊതുവേ കുറവാണ്. ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടും. വളരെവേഗം ഇടതിങ്ങി വളരുന്ന സസ്യം അടിത്തട്ടില്‍നിന്ന് 15 മുതല്‍ 20 അടി വരെ വളര്‍ന്നു വരും. മത്സ്യങ്ങളുടെ സഞ്ചാരത്തെയും ഇവ തടസ്സപ്പെടുത്തും. ജലത്തിന്റെ അടിത്തട്ടിലേക്കു സൂര്യപ്രകാശത്തെ കടത്തിവിടാത്തവിധം ഇടതൂര്‍ന്ന് വളരുന്നതിനാല്‍ ജീവജാലങ്ങളുടെ നിലനില്‍പിനും ഭീഷണിയാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജലാശയങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാല്‍ നദികള്‍ ചെളിനിറയാനും കാരണമാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (49 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (51 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (54 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (59 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends