Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കാന്‍സറിനേയും ഹൃദ്രോഗത്തേയും നിയന്ത്രിക്കാന്‍ കാബേജ്

21 MAY 2017 09:39 AM IST
മലയാളി വാര്‍ത്ത

വളരെ രുചികരവും ഗുണസമ്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്.

ഇതിന്റെ കൃഷിരീതി വളരെ എളുപ്പമാണ്. നല്ല വിത്ത് കിളിര്‍പ്പിച്ചോ തൈകള്‍ നട്ടോ കാബേജ് വളര്‍ത്താം. കാബേജ് തൈകള്‍ പുറത്തുനിന്നു വാങ്ങാനും ലഭിക്കും. സ്വന്തം വീട്ടുമുറ്റത്ത് ഈ ശീതകാല പച്ചക്കറി നട്ടുവളര്‍ത്തി നല്ല ഒന്നാന്തരം ജൈവ കാബേജ് വിളയിച്ചെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വീട്ടുപറമ്പില്‍ സെപ്റ്റംബര്‍ മുതല്‍ കാബേജ് കൃഷി തുടങ്ങാം. തുറസായസ്ഥലത്തോ, ചെറിയ പരന്ന പാത്രത്തിലോ പ്രോട്രേകളിലോ വിത്തു പാകാം.

നീര്‍വാര്‍ച്ചയുള്ള മണ്ണും, സൂര്യപ്രകാശവും കാബേജിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. വിത്തു പാകുന്നതിനു മുന്പ് അര മണിക്കൂര്‍ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയില്‍ ഇട്ടു വയ്ക്കാവുന്നതാണ്. ലായനി ലഭിച്ചില്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. വിത്തു പാകിക്കഴിഞ്ഞാല്‍ ഇടയ്ക്കിടെ വെള്ളം നല്കണം. നാലില പ്രായമാകുന്‌പോള്‍ വിത്ത് ഇളക്കി നടാം. ഗ്രോബാഗിലാണെങ്കില്‍ മണല്‍, മേല്‍മണ്ണ്, ഉണക്കചാണകപ്പൊടി, ചകിരിച്ചോറ്, കന്‌പോസ്റ്റ് അഥവാ വെര്‍മികന്‌പോസ്റ്റ് എന്നിവ 1:1:1 അനുപാതത്തില്‍ തയാറാക്കണം. ചാണകപ്പൊടിയും കന്‌പോസ്റ്റും ഒന്നിച്ച് ഇളക്കി ഉപയോഗിക്കാം.
ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടു ചട്ടി മേല്‍ മണ്ണ് രണ്ട് ചട്ടി ചാണകപ്പൊടി അഥവ കന്‌പോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറന്പിലാണ് തൈ നടുന്നതെങ്കില്‍ ചെറിയ വരന്പുകള്‍ ഉണ്ടാക്കി അതിന്റെ മുകളില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈകള്‍ നടാം. ഫംഗസ് ആക്രമണം അധകം നേരിടാത്ത ഒരു പച്ചക്കറിയാണ് കാബേജ്. അതിനാല്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നീ വളങ്ങള്‍ മതിയാകും.

െ്രെടക്കോഡര്‍മ എന്ന ജീവാണു വളം ഉപയോഗിക്കുന്നവര്‍ക്കു മണ്ണ് തയാറാക്കുമ്പോള്‍ ആവശ്യത്തിനു ചേര്‍ ക്കാം. ഒരു സെന്റില്‍ കാബേജ് കൃഷി നടത്തുന്‌പോള്‍ 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ െ്രെടക്കോഡര്‍മ എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ വളം തയാറാക്കാന്‍ ഇവമൂന്നും കുഴച്ച്, ചാക്കിട്ട് മൂടി ഒരാഴ്ച കഴിഞ്ഞു വേണം ഉപയോഗിക്കാന്‍. ഇതില്‍ നിന്നും ഒരുപിടി വീതം ഇട്ട് നിലം ഒരുക്കാം. വളരെ കുറച്ച് കൃഷിയിടമേ ഉള്ളുവെങ്കില്‍ അതിനനുസരിച്ചുള്ള ചാണകപ്പൊടിയും, മറ്റുവളവും ചേര്‍ത്താല്‍ മതിയാകും. ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. തൈ പറിച്ചു നടുന്ന സമയത്ത് വലിയ വെയിലില്‍ നിന്നും രക്ഷനേടാന്‍ നാലുദിവസം ഓലവച്ച് തണല്‍ നല്കണം.

ജീവക സമൃദ്ധമായ കാബേ ജ് പലതരം കാന്‍സര്‍ നിയന്ത്രണത്തിനു സഹായിക്കും. ഗ്യാസ്ട്രിക് അള്‍സറിനു ഫലപ്രദമാണ്. ജീവകം ബി, സി, കെ, ഇ വിറ്റാമിന്‍ ഒ, സി, കെ എന്നിവ അടങ്ങിയിട്ടുള്ള കാബേജില്‍ നാരുകള്‍, പൊട്ടാസ്യം എന്നിവയുമുണ്ട്. ജപ്പാനിലും, അമേരിക്കയിലും നടത്തിയ ഗവേഷണങ്ങള്‍ അര്‍ബുദ നിയന്ത്രണത്തിനുള്ള കാബേജിന്റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. ദഹനത്തിനും കാബേജ് സഹായകമാണ്.

കാബേജ് തോരന്‍, കാബേജ് മെഴുക്കുപുരട്ടി എന്നിവയാണ് സാധാരണ തയാറാക്കുന്ന വിഭവങ്ങള്‍. വെള്ളത്തിലും മറ്റും ഇട്ട് വേവിക്കുന്നത് കാബേജിലെ വൈറ്റമിന്‍ അളവ് കുറയ്ക്കാന്‍ കാരണമാകും. അതിനാല്‍ ആവിയില്‍ വേവിക്കുന്നതാണ് കൂടുതല്‍ നല്ലത്. പച്ചയായി സാലഡിലും മറ്റും കാബേജ് ഉപയോഗിക്കുന്നതും ഗുണകരമാണ്. നീളത്തില്‍ അരിഞ്ഞ കാബേജ്, പച്ചമുളക്, സവാള, കാപ്‌സിക്കം, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് സലാഡുകള്‍ എളുപ്പം തയാറാക്കാം. പൈനാപ്പിള്‍ നീളത്തില്‍ അരി ഞ്ഞിടുന്നത് കാബേജ് സാലഡിന്റെ രുചി വര്‍ധിപ്പിക്കും.

കാബേജ് ജ്യൂസ് ദിവസേന ധാരാളം കഴിച്ചാല്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയുമെന്നും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കാബേജ് നല്ലതല്ലെന്നു മുള്ള ദോഷവശങ്ങള്‍ ഒഴിച്ചാല്‍ കാബേജ് ഒന്നാന്തരം ഒരു ഭക്ഷ്യവിഭവമാണ്. ഗുണങ്ങള്‍ വളരെ യുള്ളതും ദോഷങ്ങള്‍ കുറഞ്ഞതുമായ പച്ചക്കറിയാണ് കാബേജ്. കാന്‍സറിനെ പ്രതിരോധിക്കുന്ന പച്ചക്കറിയാണെങ്കിലും കീടനാശിനികളില്‍ മുങ്ങി വരുന്നതു കൊണ്ടുതന്നെ ഇത് കാന്‍സര്‍ വരുത്തുന്നു എന്നുള്ള വാര്‍ത്തകള്‍ ഉണ്ട്. അതിനാല്‍ മാര്‍ക്കറ്റില്‍ നിന്നും കാബേജ് വാങ്ങാന്‍ പലര്‍ക്കും വൈമനസ്യമുണ്ട്. ഇതിനൊക്കെയുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് വീട്ടുവളപ്പിലെ കാബേജ് കൃഷി 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends