Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എണ്ണപ്പന വിളവെടുപ്പില്‍ വയനാട് മുന്നേറുന്നു

16 JUNE 2017 11:09 AM IST
മലയാളി വാര്‍ത്ത

എണ്ണപ്പന വിളവെടുപ്പില്‍ വയനാട് മുന്നേറുന്നു. ഇത്തവണത്തെ കടുത്തവേനലില്‍ മികച്ച വിളവാണ് എണ്ണപ്പന കര്‍ഷര്‍ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്‍ച്ച പ്രതികൂലമായി ബാധിച്ചപ്പോള്‍ ജില്ലയില്‍ മുപ്പത് ഡിഗ്രിമുതല്‍ ഉയര്‍ന്ന താപനിലയില്‍ എണ്ണപ്പനകള്‍ നന്നായി കായ്ച്ചു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവെടുപ്പ് നടന്ന സീസണാണിത്. കൊല്ലത്തുള്ള സംസ്‌കരണ കേന്ദ്രത്തിലേക്കാണ് എണ്ണക്കുരുക്കള്‍ കയറ്റിയയക്കുന്നത്. കൃത്യമായ പരിപാലനമുണ്ടെങ്കില്‍ വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനക്കൃഷിക്ക് അനുയോജ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പൊതുവെ വേനല്‍ക്കാലം കൂടുതലുള്ള മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു എണ്ണപ്പനക്കൃഷി കൂടുതലായുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തലപ്പുഴയിലെ എസ്‌റ്റേറ്റ് കേന്ദ്രീകരിച്ചാണ് വയനാട്ടില്‍ എണ്ണപ്പനക്കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. പിന്നീട് ചെറുകിട കര്‍ഷകരും ഏറ്റെടുത്തുതുടങ്ങി. കുറഞ്ഞത് അഞ്ചുമണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം.

രണ്ട് മുതല്‍ നാലുമാസംവരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനങ്കുലയില്‍ പരാഗണത്തിന് സഹായിക്കുന്നത്. തൈനട്ട് മൂന്നര നാലുവര്‍ഷത്തിനുള്ളില്‍ ശരിയായ പരിചരണമുണ്ടെങ്കില്‍ എണ്ണപ്പന കായ്ച്ച് തുടങ്ങും. മാറിവരുന്ന കാലാവസ്ഥയും മരുവത്കരണവുമാണ് എണ്ണപ്പന പോലുള്ള ഉഷ്ണമേഖല വിളകള്‍ വയനാട്ടില്‍ മികച്ച വിളവ് നല്‍കുന്നതെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (3 minutes ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (5 minutes ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (8 minutes ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (53 minutes ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (1 hour ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (1 hour ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (1 hour ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (1 hour ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (3 hours ago)

വിഴിഞ്ഞത്ത് മുഖ്യന് അടിതെറ്റി... റിയാസിന്റെ വാക്ക് വീണയുടെ ഭാവി തകർക്കുമോ?  (3 hours ago)

സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാദ്ധ്യത  (3 hours ago)

പാകിസ്ഥാനിൽ 1000 മദ്രസകൾ പൂട്ടികെട്ടി ബാലിസ്റ്റിക് മിസൈളിൽ കുടുക്കി പാക് നേവി പിളർന്നു..!  (3 hours ago)

പ്രശസ്ത സൂംബാ പരിശീലക ഭാര്യ എന്നിട്ടും ഭർത്താവിന് 42-ാം വയസിൽ സംഭവിച്ചത്..! നടൻ വിഷ്‌ണു പ്രസാദിന് സംഭവിച്ചത്  (3 hours ago)

മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്  (3 hours ago)

Malayali Vartha Recommends