രണ്ടു വീടുണ്ടെങ്കിലും ഇനി നികുതി ഒരു വീടിന് മാത്രം
വീട് വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രണ്ടു വീടുള്ള ഒരു വ്യക്തിക്ക് രണ്ടാമത്തെ വീടിന് നികുതി കൊടുക്കേണ്ടിയിരുന്നു. രണ്ടാമത്തെ വീട് വാടകയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് നികുതി ഏര്‍പ്പെടുത്തിയിരുന്നത്. ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇനിമുതല്‍ രണ്ടാമത്തെ വീട് വാടകയ്ക്ക് നല്കിയാല് മാത്രമേ നികുതി പിടിക്കൂ. നിലവില്‍ രണ്ടു വീടുള്ളവര്‍ക്ക് ഒന്ന് വാടകയ്ക്ക് കൊടുത്തില്ലെങ്കിലും അതിന് ആദായ നികുതി കൊടുക്കേണ്ടിയിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കപ്പെട്ടത്.
മാത്രമല്ല, രണ്ടു വീടുകള്‍ വാങ്ങുന്നതിന് നിങ്ങളുടെ ഒരു വീട് വില്ക്കുകയാണെങ്കില്, വിറ്റു ലഭിക്കുന്ന തുകയ്ക്ക് നികുതി അടയ്ക്കണമായിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി രണ്ടു വീടുകള്‍ വാങ്ങുന്നതിന് ഒരു വീട് വില്‍ക്കാവുന്നതാണ്. എന്നാല്‍ ഈ ഇളവ് രണ്ടു കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് ലഭിക്കുക. അതിന് മുകളിലാണെങ്കില്‍ ആദായ നികുതി അടയ്ക്കണം. ഈ ഇളവ് വ്യക്തിക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ ലഭിക്കുകയുള്ളു.
നിങ്ങളുടെ കൈവശമുള്ള വീടും സ്ഥലവും വിറ്റു ലഭിക്കുന്ന പണം കൊണ്ട് മൂന്നു വര്‍ഷത്തിനിടെ മറ്റൊരു വീട് വാങ്ങിയാല്‍ സര്‍ക്കാരിന് നികുതി കൊടുക്കേണ്ട. എന്നാല്‍ ഇക്കാലയളവില്‍ വീട് വാങ്ങിയില്ലെങ്കില്‍ വില്‍പ്പന സമയത്ത് നിങ്ങള്‍ നേടിയ ലാഭത്തിന്റെ പത്ത് ശതമാനം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം.
https://www.facebook.com/Malayalivartha