ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തില്‍... 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്സില്‍ വ്യാപാരം തുടങ്ങി
കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി ഓഹരി സൂചികകള്‍. 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 10887ലുമെത്തി. ബിഎസ്ഇയിലെ 510 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 98 ഓഹരികള്‍ നഷ്ടത്തിലുമാണ്.
യെസ് ബാങ്ക്, അദാനി പോര്‍ട്സ്, അള്‍ട്രടെക് സിമെന്റ്, എച്ച്പിസിഎല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലാണ്. വിപ്രോ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.
ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha