ഇന്ത്യന്‍ പരസ്യ വിപണി റെക്കോഡ് വളര്‍ച്ചയില്‍; അച്ചടി മാധ്യമങ്ങള്‍ക്ക് മികച്ച നേട്ടം
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ പരസ്യ വിപണി ഇക്കൊല്ലം 16.4% വളരുമെന്ന് പഠന റിപ്പോര്‍ട്ട്. 2017ല്‍ നിന്ന് 14.6% വളര്‍ച്ചയാണ് 2018ല്‍ പരസ്യ വിപണി നേടിയത്. 2018ല്‍ 60,908 കോടി രൂപയുടെ ബിസിനസ് ആയിരുന്നത് ഇക്കുറി 70,889 കോടി രൂപയുടേതാകും.
ഇക്കൊല്ലം പൊതുതെരഞ്ഞെടുപ്പ്, ലോകകപ്പ് ക്രിക്കറ്റ്, സര്‍ക്കാരിന്റെ പരസ്യം കൂടുന്നത്, ഗ്രാമീണ സമ്പദ്രംഗത്തിന്റെ ഉണര്‍വ് തുടങ്ങിയവ പരസ്യ വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. അതിവേഗ വില്പനയുള്ള ഉപഭോക്തൃ ഉല്പന്നങ്ങള്, വാഹന വ്യവസായം, റീട്ടെയില്‍, ഓണ്‍ലൈന്‍ വ്യാപാരം എന്നിവയാണ് 2018ല്‍ ഏറ്റവുമധികം പരസ്യങ്ങള്‍ നല്‍കിയത്.
അച്ചടി മാധ്യമ പരസ്യ വിപണി വര്‍ഷംതോറും വളരുന്ന ഏക പ്രമുഖ രാജ്യമാണ് ഇന്ത്യ. ഇക്കൊല്ലം അച്ചടി മാധ്യമ പരസ്യങ്ങളുടെ വിപണി 5% വളര്‍ച്ച നേടുമെന്നാണ് പ്രവചനം. മൊത്തം പരസ്യങ്ങളില്‍ ടിവി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ 38% വരുമാനം കൈയാളുമ്പോള്‍ അച്ചടി മാധ്യമ വിഹിതം 32%. അച്ചടി മാധ്യമങ്ങളിലാണ് ഏറ്റവുമധികം പരസ്യദാതാക്കള്‍ ഉള്ളത്. ഡിജിറ്റല്‍ പരസ്യങ്ങള്‍ 33% വളരും. അളവ് വളരെ കുറവാണെങ്കിലും സിനിമയിലെ പരസ്യങ്ങള്‍ 30% വളര്‍ച്ച നേടും. ടിവി 18%, റേഡിയോ 12%, ഔട്ട് ഡോര്‍ പരസ്യം 11% എന്നിങ്ങനെ വളര്‍ച്ച നേടും.
https://www.facebook.com/Malayalivartha