പത്ത് രൂപയുടെ നാണയത്തിനു പിന്നാലെ 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം
20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള നാണയ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ആകൃതിയിലാണ് നാണയമിറങ്ങുക. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. 27 മില്ലീ മീറ്റര്‍ നീളത്തിലുള്ള നാണയം നിലവിലുള്ള 10 രൂപ നാണയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ 10 രൂപ നാണയം പോലെ 20 രൂപ നാണയവും രണ്ട് നിറത്തിലാവും പുറത്തിറങ്ങുക.
നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്‍മിക്കുക. ഉള്ളിലെ വൃത്തത്തില്‍ 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും 5 ശതമാനം നിക്കലും ഉപയോഗിക്കും. നാണയത്തിന്റെ രൂപത്തെ കുറിച്ച് കൂടുതല്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. 10 രൂപ നാണയം ഇറങ്ങി കൃത്യം 10 വര്‍ഷം കഴിയുന്ന സമയത്താണ് 20 രൂപ നാണയമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha