ഇന്ധനവില കുതിക്കുന്നു... രണ്ടുമാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി.
തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി. ഞായറാഴ്ച മലപ്പുറത്ത് 74.80 രൂപയാണ് പെട്രോള്‍വില. ഡീസലിന് 71.76 രൂപയും. തിരുവനന്തപുരത്ത്
75.69 രൂപയായി പെട്രോള്‍ വില. ഡീസലിന് 72.58 രൂപയായി.ജനുവരി ഒന്പതുമുതലാണ് ഇന്ധനവില കൂടാന്‍ തുടങ്ങിയത്. മലപ്പുറത്ത് 70.77 രൂപയായിരുന്നു പെട്രോള്‍ വില.
ഫെബ്രുവരി ഒന്‍പതിന് 72.65 രൂപയായി. ഒരുമാസം കൂടി പിന്നിട്ടപ്പോള്‍ അത് 74.80 ല്‍ എത്തി.ഡീസലിന് ജനുവരി ഒന്‍പതിന് 66.17 രൂപയായിരുന്നു. ഫെബ്രുവരി ഒന്‍പതിന് 69.71 രൂപയായി. രണ്ടുമാസത്തിനിടെയുള്ള ഇന്ധന വിലവര്‍ധന അവശ്യസാധനങ്ങളുടെ വില കൂടാനിടയാക്കും.
ഓട്ടോ- ടാക്സി- ബസ് സര്‍വീസിനെയും പ്രതികൂലമായി ബാധിക്കും. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.
https://www.facebook.com/Malayalivartha