ഇന്ധനവിലയില്‍ നേരിയ മാറ്റം, പെട്രോളിന് വിലയില്‍ വര്‍ദ്ധനവും ഡീസല്‍ വിലയില്‍ കുറവും
പെട്രോളിന്റെ വില ഇന്നും വര്‍ദ്ധിച്ചു. പെട്രോളിന്റെ വില കൂടുകയും ഡീസലിന്റെ വില കുറയുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പ്രതിഫലിക്കുന്നത്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.08 പൈസ കൂടി 72.71 രൂപയും ഡീസലിന്റെ വില 0.09 പൈസ കുറഞ്ഞ് 67.06 രൂപയുമാണ്.
അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.08 പൈസ കൂടി 78.33 രൂപയും ഡീസലിന്റെ വില 0.09 പൈസ കുറഞ്ഞ് 70.25 രൂപയുമാണ്.
https://www.facebook.com/Malayalivartha