Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത സാമ്പത്തിക വര്‍ഷം തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഉയര്‍ത്തിയേക്കും

21 MARCH 2019 03:00 PM IST
മലയാളി വാര്‍ത്ത

തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ത്തിയേക്കും. 20 ശതമാനം വരെ വര്‍ധനയാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഉദ്ദേശിക്കുന്നത്. 30 ശതമാനം ഉയര്‍ത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്ബനികളുടെ ആവശ്യം.തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പദ്ധതി കമ്ബനികള്‍ക്ക് നഷ്ടമാണെന്ന് രേഖകള്‍ സഹിതം കമ്ബനികള്‍ ബോധ്യപ്പെടുത്തിയിരുന്നു. 100 രൂപയുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ 120 മുതല്‍ 130 രൂപ വരെ പരിരക്ഷയായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് കമ്ബനികള്‍ പറയുന്നത്. ഇതിനാലാണ് പോളിസി തുക കൂട്ടാന്‍ ആലോചിക്കുന്നത്.

രാജ്യത്ത് ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. വര്‍ഷം തോറുമാണ് ഇതിനുള്ള പ്രീമിയം നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും പ്രീമിയം വര്‍ധിക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്നത് പരിഷ്‌കരിച്ചിരുന്നു.
പുതിയ മോട്ടോര്‍ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കും ഒരുമിച്ച് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക അടയ്ക്കണമെന്നായിരുന്നു വിധി. ഇത് നടപ്പാക്കിയ പിറ്റേന്ന് മുതല്‍ ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധന വരുത്തിയിരുന്നു. ഇനി ഈ സാമ്പത്തിക വര്‍ഷാരംഭം മുതലാണ് പുതിയ നിരക്ക് നടപ്പിലാക്കേണ്ടത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ....  (34 minutes ago)

നടൻ ജയറാമിന് ഇഡി സമൻസ്...  (39 minutes ago)

പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ 25 വർഷം തികയുന്നതിന്റെ ഭാഗമായി  (1 hour ago)

പി.​എ​ഫ് അ​ക്കൗ​ണ്ടി​ലെ പ​ണം യു.​പി.​ഐ​യി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി  (1 hour ago)

ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവും ജാമ്യാപേക്ഷ നൽകി, ഇന്ന് വിശദ വാദം കേൾക്കും...  (1 hour ago)

അരുണാചൽ പ്രദേശിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

സന്തോഷവാർത്തകൾ തേടിയെത്തും, ദാമ്പത്യ സൗഖ്യം! ഇടവം രാശിക്കാർക്ക് അനുകൂല സമയം!  (1 hour ago)

ദീപക് ജീവനൊടുക്കിയ സംഭവം... പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഇന്ന്  (2 hours ago)

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ...  (2 hours ago)

പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ  (2 hours ago)

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം....  (2 hours ago)

റെയിൽ വൺ ആപ്പ് മാർച്ച് ഒന്നുമുതൽ നിലവിൽ വരും....  (2 hours ago)

.കാ​ന​ഡ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 57 റൺസിന്‍റെ വമ്പൻ ജയം  (2 hours ago)

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3% ക്ഷാമബത്ത ...  (3 hours ago)

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends