പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
പെട്രോള്‍, ഡീസല്‍ വില കുതിച്ചു കയറുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
എന്നാല്‍, ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ 'നിശബ്ദ' വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 76.39 രൂപയും ഡീസലിന്റെ വില 71.68 രൂപയുമാണ്
https://www.facebook.com/Malayalivartha