ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 425 പോയന്റ് നേട്ടത്തില്‍ 38305ലും നിഫ്റ്റി 120 പോയന്റ് ഉയര്‍ന്ന് 11355ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 425 പോയന്റ് നേട്ടത്തില്‍ 38305ലും നിഫ്റ്റി 120 പോയന്റ് ഉയര്‍ന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 816 ഓഹരികള്‍ നഷ്ടത്തിലുമാണ്. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.
സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, റിലയന്‍സ്, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha























