ഇന്ധനവിലയില്‍ ഇന്നും കുറവ്.....
ഇന്ധന വിലയില്‍ ഇന്നും വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ഏതാണ്ട് ഒരു രൂപയിലേറെ എണ്ണവില കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.10 പൈസയും ഡീസലിന്റെ വില 0.14 പൈസയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.10 പൈസ കുറഞ്ഞ് 73.32 രൂപയും ഡീസലിന്റെ വില 0.14 പൈസ കുറഞ്ഞ് 66.46 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.10 പൈസ കുറഞ്ഞ് 79.93 രൂപയും ഡീസലിന്റെ വില 0.15 പൈസ കുറഞ്ഞ് 69.66രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 76.67 രൂപയും ഡീസലിന്റെ വില 71.47 രൂപയുമാണ്.
"
https://www.facebook.com/Malayalivartha