ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 128 പോയന്റ് നേട്ടത്തില്‍ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 11465ലുമാണ് വ്യാപാരം
തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 128 പോയന്റ് നേട്ടത്തില്‍ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 415 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാര്‍മ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്.
ബിപിസിഎല്‍, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, ഐഷര്‍ മോട്ടോഴ്സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, എല്‍ആന്റ്ടി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha