ഇന്ധന വിലയില്‍ മാറ്റം, സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞു
ഇന്നത്തെ ഇന്ധന വിലയില്‍ മാറ്റം. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞു. പെട്രോള്‍ വില മാറ്റമില്ല. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.63 രൂപയും, ഡീസല്‍ ലിറ്ററിന് 71.32 രൂപയിലുമാണ് ഇന്ന് വ്യാപാരം.
ദേശീയ തലത്തിലേക്ക് വരുമ്പോള്‍ ഡല്‍ഹിയില്‍ പെട്രോളിന് 73.27 രൂപയും ഡീസലിന് 66.31 രൂപയും. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.88 രൂപയും ഡീസലിന് 69.49 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു.
https://www.facebook.com/Malayalivartha