ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 71 പോയന്റ് നഷ്ടത്തില്‍ 39,227ലും നിഫ്റ്റി 0.04 ശതമാനം താഴ്ന്ന് 11657ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. സെന്‍സെക്സ് 71 പോയന്റ് നഷ്ടത്തില്‍ 39,227ലും നിഫ്റ്റി 0.04 ശതമാനം താഴ്ന്ന് 11657ലുമാണ് വ്യാപാരം ആരംഭിച്ചത്. ലാഭം പെരുപ്പിച്ചുകാണിക്കാന് കൃത്രിമം കാണിച്ചതായി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
യെസ് ബാങ്ക്, വിപ്രോ, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha