ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 46 പോയന്റ് ഉയര്‍ന്ന് 39,066ലെത്തി
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 46 പോയന്റ് ഉയര്‍ന്ന് 39,066ലെത്തി. നിഫ്റ്റി 11,581ലാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, ഐടിസി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, റിലയന്‍സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹീറോമോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha