ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 152 പോയന്റ് ഉയര്‍ന്ന് 61,337ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 18,253ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 152 പോയന്റ് ഉയര്‍ന്ന് 61,337ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 18,253ലുമാണ് വ്യാപാരം നടക്കുന്നത്.
കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, ബ്രിട്ടാനിയ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഹിന്‍ഡാല്‍കോ, ഡിവീസ് ലാബ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്ജസി, സണ്‍ ഫാര്‍മ, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം 1,948.51 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 844.20 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയുംചെയ്തു.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാങ്ങലുകാരായതും വിപണിനേട്ടമാക്കി.
https://www.facebook.com/Malayalivartha