Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ; ഹാലിളകിയ സി പി എമ്മുകാര്‍ നെട്ടോട്ടത്തില്‍ !! ഏറിയാല്‍ പത്ത് ദിവസത്തിനകം കേന്ദ്രത്തിന്റെ വമ്പന്‍ പ്രഖ്യാപനം


ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി ! ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ വമ്പന്മാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണത്തിന്റെ ദിശ തിരിക്കുന്നു; ബംഗളൂരുവിലെ സ്വര്‍ണഖനികളിലെ ഉന്നതരെ സെയ്ഫാക്കുന്നു !! കടകംപള്ളി സുരേന്ദ്രന്‍ എ കെ ജി സെന്ററില്‍ ഓടിക്കയറി


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു... സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ

കേരളത്തിൽ നിന്ന് ദുബായ് കാണാൻ വിസിറ്റ് വീസയിൽ എത്തുന്നവർക്കു സ്വർണം വാങ്ങിപ്പോകുന്നത് ഏറ്റവും ലാഭകരമാണ്.ദുബായിൽ നിന്ന് സ്വർണം വാങ്ങി മടങ്ങുമ്പോൾ നികുതിയുടെ 85% വിമാനത്താവളത്തിൽ മടക്കിക്കിട്ടും എന്നതാണ് ഏറ്റവും വലിയ ആകർഷണം

02 JANUARY 2020 06:12 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ നിന്ന് ദുബായ് കാണാൻ വിസിറ്റ് വീസയിൽ എത്തുന്നവർക്കു സ്വർണം വാങ്ങിപ്പോകുന്നത് ഏറ്റവും ലാഭകരമാണ്.ദുബായിൽ നിന്ന് സ്വർണം വാങ്ങി മടങ്ങുമ്പോൾ നികുതിയുടെ 85% വിമാനത്താവളത്തിൽ മടക്കിക്കിട്ടും എന്നതാണ് ഏറ്റവും വലിയ ആകർഷണം .

ഇന്ത്യയിൽ ജിഎസ്ടി നടപ്പാക്കിയതോടെ തന്നെ സ്വർണത്തിന് 3% നികുതി വർദ്ധിച്ചിട്ടുണ്ട് . ഇതാണ് വിദേശത്തെ സ്വർണത്തിനു വിലകുറയാനുള്ള പ്രധാനകാരണം .. പോരാത്തതിന് നാട്ടിൽ വിവിധ നികുതികൾ കാരണം വില കൂടുതലാണ്. പ്രളയ സെസും ഉണ്ട്... ഇതെല്ലം കൂടി നോക്കുമ്പോൾ ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ലാഭം ഉറപ്പ്

ഉദാഹരണത്തിന് കേരളത്തില്‍ ഇന്ന് 3560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില. അതേസമയം ദുബായില്‍ ഇന്നലെ 169.50 ദിര്‍ഹവും . ഏകദേശം 3268 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണിത്. അതായത് നമ്മുടെ നാട്ടിൽ ഒരു ഗ്രാം സ്വർണത്തിനു 3560 രൂപ കൊടുക്കേണ്ടിവരുമ്പോൾ ദുബായിൽ അത് 3268 രൂപയാണ്.

ഇവിടെ നികുതികളും പ്രളയ സെസും കൂട്ടി സ്വർണവില മുന്നോട് കുതിക്കും. എന്നാൽ ദുബായിൽ സ്വർണം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതിയുടെ 85 ശതമാനവും എയർപോർട്ടിൽ വെച്ച് തന്നെ തിരികെ ലഭിക്കും. ഇതിനായി ഒരു ഫോം സ്വർണം വാങ്ങുമ്പോൾ തന്നെ പൂരിപ്പിച്ചു നൽകണം എന്നെ ഉള്ളൂ . . ഇതും കൂടി കണക്കിലെടുക്കുമ്പോള്‍ പത്ത് ശതമാനത്തിലധികം തുകയുടെ ലാഭമുണ്ടാക്കാനാകും .

കേരളത്തിലാണെങ്കിൽ സ്വർണവില കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതു കഴിഞ്ഞദിവസമാണ്. ഇനിയും വില മുകളിലേക്ക് തന്നെ എന്നാണു സൂചന. വില കൂടുതലാണെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങാൻ എത്തുന്നുമുണ്ട്. ഇത് മാർക്കറ്റിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കാൻ കാരണമാകുന്നു.

കുറച്ചുകാലമായി ഇന്ത്യയിൽ സ്വർണവില ഉയർന്നുകൊണ്ടിരിക്കുകയാണ് . ഡോളറിന്റെ വിലയിൽ ഉണ്ടായ ഇടിവും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്.കഴിഞ്ഞവർഷം നാലു ക്വാർട്ടറുകളിലായി അമേരിക്കൻ റിസർവ് ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും സ്വർണ വില ഉയരാൻ കാരണമായതായി സിറിയക് വർഗീസ് ചൂണ്ടിക്കാട്ടി. 2018ൽ മറിച്ചായിരുന്നു സ്ഥിതി. അന്ന് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തുകയായിരുന്നു. അതേസമയം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ അമേരിക്ക കൈക്കൊള്ളുന്ന തുടർ നടപടികൾ സ്വർണവിലയിലും മാറ്റങ്ങൾ വരുത്തും.

ഫെഡറൽ റിസർവിന്റെ പലിശ നിരക്കിൽ വരുന്ന ഏറ്റ കുറച്ചിലുകൾ അനുസരിച്ച് സ്വർണവിലയിൽ മാറ്റങ്ങൾ വരാറുണ്ട്.. പലിശ കുറച്ചാൽ സ്വർണവില ഉയരും. പലിശ കൂട്ടിയാൽ മറിച്ചും സംഭവിക്കും.ഗൾഫിൽ സ്ഥിരതാമസമാക്കിയവർ, ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ തുടങ്ങിയവരാണ് ദുബായിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടുന്നത്
പ്രവാസി സ്​ത്രീകൾക്ക്​ ഒരു ലക്ഷം രൂപയുടെയും പുരുഷന്മാർക്ക്​ അര ലക്ഷം രൂപയുടെയും ആഭരണങ്ങൾ വിദേശത്ത്​ നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലധികമുള്ളവക്ക്​ 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എങ്കിലും ലാഭം വിദേശ സ്വ‍ർണം തന്നെ വാങ്ങുന്നതാണ്

അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശമുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്യാണ് നിയമം ഉണ്ട് എന്ന് മറക്കരുത് . നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ് എന്നും പറയേണ്ടതില്ലല്ലോ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റെയിൽ മൈത്രി' എന്ന പേരിൽ പുതിയ മൊബൈൽ സേവനവുമായി കേരള പൊലീസ്... സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു  (4 minutes ago)

കിഡ്‌സ്‌പയർ'ന് ഉജ്ജ്വല സമാപ്തി....  (8 minutes ago)

രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം...  (14 minutes ago)

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു... കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ  (50 minutes ago)

മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും..  (1 hour ago)

മൂന്നാം ടി20 ഇന്ന്... ഗുവാഹത്തിയാണ് വേദി, വൈകുന്നേരം 7 മുതലാണ് പോരാട്ടം  (1 hour ago)

പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ;  (1 hour ago)

ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി  (1 hour ago)

“ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം”: വർഗ്ഗീയതക്കെതിരെ ജനുവരി 30ന് ബഹുജന സംഗമം സംഘടിപ്പിക്കും  (1 hour ago)

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും  (2 hours ago)

ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ... ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.  (2 hours ago)

ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്  (3 hours ago)

കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends