Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിനെ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിക്കുന്നു

14 FEBRUARY 2019 03:00 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ യുവതലമുറ പങ്കുവയ്ക്കുന്ന വീഡിയോകള്‍ പരിധിവിടുന്നു എന്നകാരണത്താല്‍ ടിക്ക് ടോക്കിനെ നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. യുവാക്കളെ ഏറെ ആകര്‍ഷിച്ച വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം ആണ് ടിക്ക് ടോക്ക്. ഇതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. വിവിധ സന്നദ്ധസംഘടനകളുടെ നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. 

ട്രാക്കിനൊപ്പം വീഡിയോ തയ്യാറാക്കി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെ ഒരു വിനോദമാര്‍ഗമാക്കി ഇഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കും വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതും ലൈംഗികചൂഷണത്തിന് സാധ്യതയുണ്ടാക്കാവുന്നതുമായ വീഡിയോകളാണ് ടിക് ടോക്കിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നതെന്നാണ് സന്നദ്ധസംഘടനകളുടെ ആരോപണം.

അതേസമയം, ടിക് ടോക്ക് പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. സുരക്ഷാ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ആപ്പാണ്് ടിക് ടോക്ക്. അതിനാല്‍, മോശം കണ്ടന്റുകള്‍ അതിവേഗം ഇല്ലാതാക്കാന്‍ കമ്പനിക്ക് കഴിയുന്നുണ്ട്. ടിക് ടോക്കിന് ലോകത്താകെ 50 കോടി ഉപയോക്താക്കളാണുള്ളത് ഇതില്‍ 39 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ജനുവരി 31ലെ കണക്കനുസരിച്ച് 2.45 കോടി പ്രതിദിന ആക്ടീവ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ടിക് ടോക്കിനുള്ളത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ മുന്‍നിരയിലാണ് ബൈറ്റ് ഡാന്‍ഡ്. ബെയ്ജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് എന്ന സ്ഥാപനമാണ് ടിക് ടോക്കിന്റെ ഉടമകള്‍. 7500 കോടി ഡോളറാണ് ബൈറ്റ് ഡാന്‍സിന്റെ മൂല്യം. ഇന്ത്യയിലെ കണ്ടന്റ് ഷെയറിംഗ് ആപ്പായ ഹെലോയുടെ ഉടമകളും ബൈറ്റ് ഡാന്‍സാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends