മണിപ്പാലിലെ, മലേഷ്യാ മെഡിക്കല്‍ കോളേജിന് സ്റ്റാര്‍ റേറ്റിംഗ്
മലേഷ്യന്‍ ക്വാളിറ്റി ഇവാല്യുവേഷന് സിസ്റ്റം അനുസരിച്ചുള്ള വിലയിരുത്തലിനു ശേഷം നല്കുന്ന സ്റ്റാര്‍ റേറ്റിംഗില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്‍ഡോ മലേഷ്യന്‍ സംയുക്തസംരംഭമായ മേലക-മണിപ്പാല്‍ മെഡിക്കല്‍ കോളേജിന് സിക്സ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മലേഷ്യയിലെ മലക്കാ-യില്‍ സ്ഥിതി ചെയ്യുന്ന ഈ കോളേജിന് ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് റെഡിനെസ് 2012-13 ന് പ്രകാരം മൈ ക്വസ്റ്റ് റേറ്റിംഗ്സിലും 6 സ്റ്റാറുകള്‍ ലഭിച്ചു.
ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രകടനം ദൈ്വവാര്ഷികമായി വിലയിരുത്തുന്നതിനായി മലേഷ്യന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 2010 ല്‍ ഏര്‍പ്പെടുത്തിയതാണ് മൈക്വസ്റ്റ് എന്ന ക്വാളിറ്റി ഇവാല്യുവേഷന് സിസ്റ്റം.
https://www.facebook.com/Malayalivartha