മെയ് 31- ന് NEST, ജനുവരി 7 മുതല്‍ അപേക്ഷിക്കാം
ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്, യൂണിവേഴ്സിറ്റി ഓഫ് മുംബൈയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റമിക് എനര്‍ജി സെന്റര്‍ ഫൊര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് എന്നിവിടങ്ങളിലെ ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസ് എന്നിവയിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം. എസ്. സി പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും എഴുതിയിരിക്കേണ്ട പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ്(NEST)2014 മെയ് 31 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തപ്പെടും. ഇന്ത്യയില്‍ 45 പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈന്‍ അപേക്ഷാസമര്പ്പണത്തിനുമായി 2014, ജനുവരി 7 ന് http://nestexam.in/ എന്ന വെബ്സൈറ്റ് തുറന്നിരിക്കും. ഇതേ വെബ് സൈറ്റില്‍ നിന്നും മുന്‍വര്‍ഷങ്ങളിലെ NEST -ന്റെ ചോദ്യപേപ്പറും ലഭ്യമാണ്.
NISER-ന്റെ സൈറ്റിലൂടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്. സി പ്രോഗ്രാമിന്റെ വിശദവിവരങ്ങള്‍ ലഭിക്കും. NISER-ന്റെ സൈറ്റ് മേല്‍വിലാസം ചുവടെ കൊടുക്കുന്നു.
http://www.niser.ac.in
സെന്റര്‍ ഫൊര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസിന്റെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമിന്റെ വിശദവിവരങ്ങള്‍ക്ക് http://www.cbs.ac.in സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha