എന്‍.ഐ.റ്റി - എം.സി.എ പ്രവേശനപരീക്ഷ
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ( എന്‍.ഐ.റ്റി കള്‍) ഇക്കൊല്ലം നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ( NIMCET-2014) മെയ് 25 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ദേശീയതലത്തില്‍ നടക്കും.
മൂന്ന് വര്‍ഷത്തെ ഫുള്‍ടൈം ബി.എസ്.സി / ബിഎസ്.സി ഹോണേഴ്സ്/ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ( ബി.സി.എ) / ബാച്ചിലര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം മൊത്തം 60 ശതമാനം മാര്‍ക്കില്‍ (പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി ) കുറയാതെ നേടി 2013-14 വര്‍ഷം വിജയിച്ചവര്‍ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ( 60% മാര്‍ക്കില്‍ കുറയരുത്) ബി.ഇ / ബിടെക് ബിരുദം 2013-14 വര്‍ഷം എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുവന്നവരെയും പരിഗണിക്കും. എന്നാല്‍ 2014 സെപ്തംബര്‍ 15 നകം യോഗ്യത തെളിയിക്കണം.
കൂടുതല്‍ വിവരങ്ങള്‍ http://nimcet2014.nita.ac.in എന്ന വെബ് സൈറ്റ് നോക്കുക.
https://www.facebook.com/Malayalivartha