ചെന്നൈയിൽ 20 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ചെന്നൈയിലെ ഗവണ്മെന്റ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 20 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൽട്ടൻറ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് റിക്രൂട്ട്മെൻറ് നടത്തുക. ഏത് ഓഫീസിലേക്കാണെന്ന് ബി.ഇ.സി.ഐ.എൽ. വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദവും, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഉണ്ടായിരിക്കണം.
17498 രൂപയാണ് പ്രതിമാസ വേതനമായി ലഭിക്കുക.
അപേക്ഷാ ഫീസ് 500 രൂപയാണ്.എസ്.സി., എസ്.ടി. വിഭാഗക്കാർ അംഗപരിമിതർ എന്നിവർ 250 രൂപ അടച്ചാൽ മതിയാകും. അപേക്ഷാ ഫീസ് ഡി.ഡി. ആയി അപേക്ഷയ്‌ക്കൊപ്പം അയക്കേണ്ടതാണ്. BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യുഡൽഹിയിൽ മാറാവുന്ന വിധം വേണം ഡി.ഡി. എടുക്കേണ്ടത്.
www.becil.com എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ഡിഡിക്ക് പുറമെ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ,ആധാർ,പാൻകാർഡ്, എന്നിവയുടെയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: Assistant General Manager (HR), BECIL's Corporate Office, BECIL Bhavan, C-56/A-17, Sector-62, Noida-201307(U.P.)
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 14 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.becil.com
https://www.facebook.com/Malayalivartha