സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ അവസരം

ഭോപ്പാലിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർസച്ചിൽ വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പരസ്യ വിജ്ഞാപന നമ്പർ:NT- 02/18
1.എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ സിവിൽ:
ഈ തസ്തികയിലേക്ക് രണ്ട ഒഴിവുകളാണുള്ളത്.
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം കൂടാതെ 8 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 45 വയസ്സ്.
2.ഹിന്ദി ഓഫീസർ/ അസിസ്റ്റൻഡ് രജിസ്ട്രാർ(രാജ്ഭാഷ ):
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ ഇംഗ്ലീഷ് ഒരു നിര്ബന്ധ വിഷയമായി പഠിച്ച് ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഹിന്ദി ഒരു നിർബന്ധ വിഷയമായി പഠിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം കൂടാതെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 40 വയസ്സാണ്.
3.ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:ഫിസിക്കൽ എജുക്കേഷനിൽ മാസ്റ്റേഴ്സ്.കായിക പരിശീലനത്തിൽ പാട്യാലയിലെ NIS ൽ നിന്നുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം കൂടാതെ നാലുവർഷത്തെ മുൻപരിചയം.
ഉയർന്ന പ്രായപരിധി 35 വയസ്സ്.
4.സൂപ്രണ്ട്:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ്.നാലുവർഷത്തെ മുൻപരിചയം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 35 വയസ്സ്.
5. ജൂനിയർ സൂപ്രണ്ട് (രാജ്ഭഷ)/ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ :
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്
യോഗ്യത: ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.ഇംഗ്ലീഷ് ഒരു നിര്ബന്ധ വിഷയമായി പഠിച്ച് ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഹിന്ദി ഒരു നിർബന്ധ വിഷയമായി പഠിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഇതോടൊപ്പം ഹിന്ദി ഇംഗ്ലീഷ് തർജിമയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്.
ഉയർന്ന പ്രായപരിധി 35 വയസ്സാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്.
വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.ഇതേ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.iiserb.ac.in
https://www.facebook.com/Malayalivartha