Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഗൾഫിൽ ജോലി വേണോ? ഒമാൻ...യു.എ.ഇ...ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്, നിയമനം ഒഡെപെക്ക് വഴി

16 APRIL 2023 04:31 PM IST
മലയാളി വാര്‍ത്ത

ഗൾഫിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ വന്നിട്ടുണ്ട് . . കേരള സർക്കാരിന്റെ സ്ഥാപനമായ ഒഡെപെക്ക് ആണ് ഈ രാജ്യങ്ങളിലേക്ക് സാജന്യ റിക്രൂട്ട്മെന്റ് നടത്തുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖാന്തിരമുള്ള നിയമനം ആയതുകൊണ്ട് വിശ്വസിച്ചു ഈ ജോലിയ്ക്ക് അപേക്ഷിക്കാം .

യു.എ.ഇ, ഒമാൻ, ബഹ്റൈൻ മുതലായ രാജ്യങ്ങളിലേക്ക് എഞ്ചിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നത്.

യു.എ.ഇയിലേക്കുള്ള റിക്രൂട്ട്മെന്റ്

വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ യോഗ്യതയുള്ള ഹൗസ് കീപ്പിങ്‌ തസ്തികയാണ് യു.എ.ഇയിൽ ഒഡെപെക്ക് വഴി അപേക്ഷിക്കാൻ സാധിക്കുന്നത്.കുറഞ്ഞത് എസ്.എസ്.എൽ.സി (SSLC) യോഗ്യതയുള്ള പ്രായ പരിധി 35 വയസിൽ കവിയാത്ത വനിതകൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

1000 ദിർഹം ശമ്പളമുള്ള ഈ ജോലി ലഭിക്കുന്നതിന് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. അപേക്ഷിച്ച് ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള തൊഴിൽ അന്വേഷകർ ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി ബുക്ക് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് , എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് [ jobs@odepc.in ] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യണം.

ഒമാനിലേക്കുള്ള റിക്രൂട്ട്മെന്റ്

പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന പ്രമുഖ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്കുള്ള ഒഴിവുകളാണ് ഒമാനിലുള്ളത്. വിവിധ യോഗ്യതകൾ ആവശ്യമുള്ള തസ്തികകളിലേക്ക് 45 വയസ് കഴിയാത്ത തൊഴിൽ അന്വേഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ച് ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താത്പര്യമുള്ളവർ ബയോഡേറ്റാ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കേറ്റ്,എക്സ്പീരിയൻ സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ 2023 ഏപ്രിൽ 20ന് മുമ്പ് [email protected] എന്ന മെയിൽ ഐഡിയിലേക്ക്jobs@odepc.in ഇമെയിൽ ചെയ്യണം.

ഒഴിവുകള്‍

മെയിന്‍റനൻസ് എൻജീനിയർ (ശമ്പളം OMR 400 – 600) ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് (ശമ്പളം OMR 300 – 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും.
സീനിയർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ശമ്പളം OMR 300 – 500) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
മെഷീൻ ഓപ്പറേറ്റേഴ്സ് (ശമ്പളം OMR 250 – 450) മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ITI /ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
കംപ്രക്ഷൻ മൗൾഡിംഗ് – ഇൻ ചാർജ് (ശമ്പളം OMR 250 – 450) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ITI /ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
സെയിൽസ് എക്സിക്യൂട്ടീവ് (ശമ്പളം OMR 300 – 500) ബിരുദവും. FMCC യിൽ 4-5 വര്‍ഷത്തെ പരിചയവും.

ബഹ്റൈനിലേക്കുള്ള ഒഴിവുകൾ

പുരുഷൻമാർക്കും, സ്ത്രീകൾക്കും ബഹ്റൈനിൽ തൊഴിൽ അവസരങ്ങൾ നില വിലുണ്ട്. ഹൗസ് മെയ്ഡും, കുക്കുമായി വനിതകൾ ഡ്രൈവർ തസ്തികയിലേക്ക് പുരുഷൻമാർ എന്നിങ്ങനെയാണ് ബഹ്റൈനിലേക്കുള്ള ഒഡേപെക്ക് വഴിയുള്ള റിക്രൂട്ട്മെന്റ്.
100 മുതൽ 150 ദിനാർ മാസ ശമ്പളമുള്ള ജോലികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാണ്.

താത്പര്യമുള്ള തൊഴിൽ അന്വേഷകർ ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി, എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് [email gcc@odepc.in ] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യണം.

കൂടുതൽ വിശദമായ വിവരങ്ങൾക്ക് www.odepec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഫോൺ:0474-2329440/41/42
മൊബൈൽ: 7736496574

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (10 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (23 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (36 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends