Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്ത് ഇസ്രായേല്‍ സൈന്യം: അതിഭയാനകമായ സാഹചര്യം; ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയടക്കം തകർത്തു...


പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍..എന്തുകൊണ്ട് പഹല്‍ഗാം മേഖല തിരഞ്ഞെടുത്തു.. കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടത്...


ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്‌തോ? അലവിൽ ദമ്പതികളുടെ ദുരൂഹ മരണം; ഞെട്ടലിൽ നാട്...


ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ആരോപണങ്ങളെല്ലാം വിശദമായി പരിശോധിക്കും..ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും.. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും..


108 ആമ്പുലൻസിൽ ഇനി നേഴ്സിന്റെ സേവനം ലഭിക്കില്ല..യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യപദ്ധതി നിർത്തിയവർ തന്നെയാണ് 108 ആമ്പുലൻസിന്റെ സേവനവും ഇല്ലാതാക്കിയത്...

കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനു വിജ്ഞാപനമായി; ജൂലെെയിലാണ്‌ ആദ്യഘട്ട പരീക്ഷ

17 APRIL 2023 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി. ജൂലെെയിലാണ്‌ ആദ്യഘട്ട പരീക്ഷ.. റെയിൽവെ, വിദേശകാര്യ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയങ്ങൾ, ഇന്റലിജന്റ്‌സ്‌ ബ്യൂറോ, ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌, കേന്ദ്ര സെക്രട്ടറിയറ്റ്‌ സർവീസ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ, എൻഐഎ, സെൻട്രൽ ബ്യൂറോ ഓഫ്‌ നാർക്കോട്ടിക്‌സ്‌, തപാൽ വകുപ്പ്‌, ദേശീയ മനുഷ്യാവകാശ കമീഷൻ, നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ, കൺട്രോളർ ജനറൽ ഓഫ്‌ അക്കൗണ്ട്‌സ്‌, മിലിട്ടറി എൻജിനിയറിങ്‌ സർവീസസ്‌ എന്നിങ്ങനെ വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ഗ്രൂപ്പ്‌ ബി, സി വിഭാഗങ്ങളിൽ 36 തസ്‌തികയിലാണ്‌ നിയമനം.

അസിസ്‌റ്റന്റ്‌ ഓഡിറ്റ്‌ ഓഫീസർ, അസിസ്‌റ്റന്റ്‌ അക്കൗണ്ട്‌സ്‌ ഓഫീസർ, അസിസ്‌റ്റന്റ്‌ സെക്‌ഷൻ ഓഫീസർ, ഇൻസ്‌പെക്ടർ ഓഫ്‌ ഇൻകം ടാക്‌സ്‌, ഇൻസ്‌പെക്ടർ ഓഫ്‌ സെൻ്രട്രൽ എക്‌സ്‌സൈസ്‌, അസിസ്‌റ്റന്റ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസർ, സബ്‌ ഇൻസ്‌പെക്ടർ, ഇൻസ്പെക്ടർ, എക്‌സിക്യൂട്ടീവ്‌ അസിസ്‌റ്റന്റ്‌, റിസർച്ച്‌ അസിസ്‌റ്റന്റ്‌, ഡിവിഷണൽ അക്കൗണ്ടന്റ്‌, ജൂനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ, ഓഡിറ്റർ, അക്കൗണ്ടന്റ്‌, പോസ്‌റ്റൽ അസിസ്‌റ്റന്റ്‌, സീനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌/യുഡി ക്ലർക്ക്‌, സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌, ടാക്‌സ്‌ അസിസ്‌റ്റന്റ്‌ തുടങ്ങിയവയാണ്‌ തസ്‌തികകൾ.

7500 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 3 രാത്രി 11 വരെ. അപേക്ഷാ ഫീസായ 100 രൂപ നാലിനു രാത്രി 11 ഉള്ളിൽ അടക്കണം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ). സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.

തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ് ലഭിക്കും. തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്. വിശദാംശങ്ങൾ https://ssc.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജിയനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം.

ഓൺലൈനിൽ രണ്ടു ഘട്ടമായിട്ടാണ് പരീക്ഷ. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്.

രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ.

കേരള–-കർണാടക റീജിയന്റെ ഭാഗമായ കേരളത്തിൽ ആറ്‌ പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ മൂന്ന്‌. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും വെബ്സൈറ്റ് https://ssc.nic.in കാണുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിട്രാപ്പ് കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയും സംഘവും അറസ്റ്റില്‍  (2 hours ago)

തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയ വീട്ടുടമസ്ഥനെതിരേ വനംവകുപ്പ് കേസെടുത്തു  (2 hours ago)

ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക്  (2 hours ago)

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു  (3 hours ago)

പോലീസുകാരി വഴിയൊരുക്കിയ ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ല; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്  (3 hours ago)

ഓണക്കാല ചെലവുകള്‍ക്കായി വീണ്ടും വായ്പയെടുക്കാന്‍ സര്‍ക്കാര്‍  (5 hours ago)

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുയായിരുന്ന യുവതി വാഹനമിടിച്ച് മരിച്ച സംഭവം; 48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി  (5 hours ago)

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി  (5 hours ago)

പ്രണയ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു; പ്രകോപിതനായ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി  (7 hours ago)

വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്  (8 hours ago)

പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിക്കകത്ത് നിന്നും ശക്തമായ പിന്തുണ  (8 hours ago)

ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു  (9 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്കുള്ള സംഭാവന: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്ത് ഇസ്രായേല്‍ സൈന്യം: അതിഭയാനകമായ സാഹചര്യം; ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയടക്കം തകർത്തു...  (9 hours ago)

മാധ്യമങ്ങൾക്ക് നേരെ കരി ഓയിൽ ഒഴിച്ചാൽ മാങ്കൂട്ടം കേമനാകുമോ!?  (9 hours ago)

Malayali Vartha Recommends