Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തണുപ്പും ചൂടും ചേർന്ന കാലാവസ്ഥ; കേരളത്തിൽ കാലം തെറ്റിയ മഴയ്ക്കും സാധ്യത..


പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധം: പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഇന്റര്‍വ്യൂ; വാക്-ഇൻ ഇൻറർവ്യൂ ഏപ്രിൽ 28ന്; ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യത; ഉടൻ അപേക്ഷിക്കൂ

18 APRIL 2023 06:05 PM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഇന്റര്‍വ്യൂ. കോട്ടയം തലപ്പാടി അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ഏപ്രിൽ 28ന് നടക്കും. ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.

താല്പര്യമൂള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം 28നു രാവിലെ 11ന് പുതുപ്പള്ളി തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഹാജരാകണം.

വാക് ഇന്‍ ഇന്റര്‍വ്യൂ

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എപ്രില്‍ 20 ന് ഉച്ചക്ക് 2.00 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 296711.

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 5 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9895669568, 04862 259045

ജൂനിയർ ഇൻസ്ട്രക്ടർ – താൽക്കാലിക നിയമനം

തിരുവനന്തപുരം, ചാക്ക ഗവ. ഐ ടി ഐ യിൽ മഷിനിസ്റ്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രിക്ടർ ഒഴിവിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് ഒ ബി സി കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 20 രാവിലെ 10.30 ‌ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയുമാണ് യോഗ്യതകൾ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രിയും വേണം

ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവ്

എറണാകുളം : ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 28 ന് വെള്ളിയാഴ്ച എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപതിയിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപതിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ ഏപ്രിൽ 25 ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത- ഹയർ സെക്കണ്ടറി [ പ്ലസ് ടു ] വിജയത്തോടൊപ്പം സർക്കാർ അംഗീകൃത മൂന്നു മാസത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 10500 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ_ 9847287481

കൂടുതൽ വിവരങ്ങൾ http://www.iucbr.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ:7034345031

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണുപ്പും ചൂടും ചേർന്ന കാലാവസ്ഥ; കേരളത്തിൽ കാലം തെറ്റിയ മഴയ്ക്കും സാധ്യത..  (7 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 1160 രൂപയുടെ വർദ്ധനവ്  (9 minutes ago)

ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ...  (20 minutes ago)

രാവിലെ 11.30 ന് ക്ഷേത്ര നട അടയ്ക്കും  (32 minutes ago)

പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന  (38 minutes ago)

വസന്തോത്സവത്തിന് സമാപനം.... കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകൾ കാണാനെത്തിയത് ലക്ഷക്കണക്കിന് പേർ  (43 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍...  (58 minutes ago)

പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം  (1 hour ago)

​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

"ഉടൻ" ഗ്രീൻലാൻഡ്  (1 hour ago)

രണ്ടരമാസം മുമ്പ് പിതാവ് മരിച്ചു... ആ വേർപാടിന്റെ വേദന അണയുമുമ്പേ മകനും....  (1 hour ago)

കാരക്കാസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (2 hours ago)

കാമുകിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് കടന്ന് കാമുകൻ  (2 hours ago)

പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം...  (2 hours ago)

Malayali Vartha Recommends