Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഉദ്യോ​ഗാർത്ഥികളെ വേ​ഗമാകട്ടേ...! പ്ലസ് ടു...ഡിഗ്രി കഴിഞ്ഞവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ, കേരളത്തിൽ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ, ഉടൻ നിയമനം

21 APRIL 2023 09:01 AM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്.ബി.ഐ ലൈഫിൽ പ്രൊജക്റ്റ് ശക്തിയിലൂടെ സ്ത്രീകൾക്ക് സ്ഥിരജോലി നേടാൻ അവസരം. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയും 45 വയസ്സിൽ താഴെ പ്രായവും ഉള്ളവർക്ക് പ്രൊജക്റ്റ് ശക്തിയിലൂടെ സ്ഥിരജോലി നേടാം. ഇതുപ്രകാരം കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി അഭിമുഖം നടത്തുന്നു.

ഏപ്രിൽ 24, 25 തീയതികളിൽ രാവിലെ 10 30 മുതൽ 12 30 വരെയാണ് അഭിമുഖം. ഇന്റർവ്യൂവിനായി എത്തേണ്ട സ്ഥലം SBI LIFE Divisional office, Rehoboth Tower, Opposite KSRTC BUS STAND, Kottayam. യോഗ്യത : SSLC Pass വയസ്സ് : 25- 65 , താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ ഈ 6238450974,9778375401 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

താത്കാലിക എന്യൂമറേറ്റര്‍ നിയമനം... കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട ഫീല്‍ഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ ഫോണ്‍ നം. കൊല്ലം 9446257220, കരുനാഗപ്പള്ളി – 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര – 9446854628, പത്തനാപുരം – 8281561075.

റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ...സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഏപ്രിൽ 27ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.

ആയുര്‍വേദ തെറാപിസ്റ്റ് ഒഴിവ്: വാക് ഇന്‍ ഇന്റര്‍വ്യൂ 28 ന്...നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9072650492

സീനിയർ റസിഡന്‍റ് താത്കാലിക നിയമനം...എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കായി സീനിയർ റസിഡന്റുമാരെ 70,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രില്‍ 25- ന് രാവിലെ 11- മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.

ഈ പറഞ്ഞ ജോലികളിലെലേയ്ക്ക് താൽപ്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ് .

SBI LIFE Contact: 6238450974,9778375401

എന്യൂമറേറ്റര്‍ നിയമനം കൊല്ലം 9446257220, കരുനാഗപ്പള്ളി – 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര – 9446854628, പത്തനാപുരം – 8281561075.

റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ www.scert.kerala.gov.in

ആയുര്‍വേദ തെറാപിസ്റ്റ് ഫോണ്‍: 9072650492

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (11 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (24 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (37 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends