Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഈ വിദേശ രാജ്യങ്ങൾ മലയാളികൾക്ക് അനുയോജ്യം..!ജോലി ഉറപ്പ്; ജീവിതം സുരക്ഷിതം..കാലാവസ്ഥ, ജീവിത ചെലവ് ,... സാഹചര്യം, കോഴ്‌സിന്റെ ലഭ്യത, ഫീസ് എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാം... അതുകൊണ്ട് മികച്ചൊരു ജീവിതമായി പുറം രാജ്യത്ത് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൃത്യമായ ആസൂത്രണം അതിനാവശ്യമാണ്.2023 ൽ പരിഗണിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്...പറക്കാം ഇവിടേക്ക്

21 APRIL 2023 05:44 PM IST
മലയാളി വാര്‍ത്ത



കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് എല്ലാവർഷവും പോകാറുണ്ട് . പലരും പഠനശേഷം അവിടെ സ്ഥിര താമസമാക്കാരാണ് പതിവ്

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിട്ടുള്ളത്. പ്രധാനമായും കാനഡ, യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിലേക്കാണ് ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ നടക്കാറുള്ളത്.

 

 

 

 

കാലാവസ്ഥ, ജീവിത ചെലവ് , സാഹചര്യം, കോഴ്‌സിന്റെ ലഭ്യത, ഫീസ് എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാം. അതുകൊണ്ട് മികച്ചൊരു ജീവിതമായി പുറം രാജ്യത്ത് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൃത്യമായ ആസൂത്രണം അതിനാവശ്യമാണ്.
2023 ൽ പരിഗണിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്

 

 

കാനഡ

ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പി ആർ നൽകുന്നതിൽ മുന്നിട്ടു നിൽക്കുന്നതും കാരണം കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറ്റവും അഭിലഷണീയമായ രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് . കാനഡ ജീവിക്കാൻ ഏറ്റവും വൈവിധ്യമാർന്ന സ്ഥലങ്ങളിൽ ഒന്നാണ്, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നുമുണ്ട് .

മിക്ക കനേഡിയൻമാരും ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിനാൽ ഭാഷ വലിയ പ്രശ്നമാവില്ല , എന്നാൽ ജനസംഖ്യയുടെ അഞ്ചിലൊന്ന് പേരുടെയും മാതൃഭാഷ ഫ്രഞ്ച് ആയതിനാൽ വിദേശത്ത് പഠിക്കുമ്പോൾ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചും പഠിക്കാമെന്ന സൗകര്യവുമുണ്ട്

 

 

ട്യൂഷന്റെ ചെലവ് ഗണ്യമായി കുറവായതിനാൽ പഠനത്തിനായി കാനഡ തെരഞ്ഞെടുക്കുന്നവർ ധാരാളമാണ് , മാത്രമല്ല കാനഡയിലെ സർവ്വകലാശാലകൾ യുഎസിലോ യുകെയിലോ ഉള്ള സർവ്വകലാശാലകളോട് കിടപിടിക്കുന്നവയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ബിരുദം നേടിയ ശേഷം ജോലി അവസരങ്ങൾ നൽകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണിത്. പഠനത്തിന് ശേഷം കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കാനഡ നല്ലൊരു ഓപ്ഷൻ തന്നെയാണ്

ന്യൂസിലാന്റ്- മികച്ച ജിവിത നിലവാരം, മെഡിക്കൽ സൗകര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ, സർക്കാർ സ്കൂളുകളിലും സർവ്വകലാശാലകളിലും സൗജന്യ വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ന്യൂസിലാന്റിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. കുടുംബമായി ജീവിക്കാൻ കഴിയുന്ന മികച്ച രാജ്യങ്ങളിൽ ഒന്നു കൂടിയായ ന്യൂസിലാന്റിൽ മികച്ച വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളും ഉണ്ട്.ഉയർന്ന തൊഴിലവസരങ്ങൾ, പങ്കാളിയെ ഒപ്പം കൊണ്ടുവരാനുള്ള അവസരം എന്നിവയാണ് ന്യൂസിലൻഡ് ഇമിഗ്രേഷനെ കൂടുതൽ ജനപ്രിയമാക്കുന്നത്.

 

 

 

അയർലെന്റ്-ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നിരവധി അവസരങ്ങൾ തുറന്നിട്ടിരിക്കുന്ന രാജ്യമാണ് അയർലന്റ്. സയൻസിലും ടെക്നോളജി മേഖലകളിലും പ്രാവീണ്യം ഉള്ളവർക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ അയർലന്റ് വാഗ്ദാനം ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ പൗരത്വം , 185 വിസ രഹിത യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര തുടങ്ങിയവയാണ് അയർലന്റിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

ജർമ്മിനി- കഴിഞ്ഞ കുറച്ച് നാളുകളായി കുടിയേറ്റത്തിനും വിദ്യാഭ്യാസത്തിനും ആളുകൾ ഒരുപോലെ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മിനി. കുറഞ്ഞ ചെലവിലുള്ള ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങൾ, ഉന്നത ജീവിത നിലവാരം എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നു. കുടിയേറി നിശ്ചിത കാലയളവിന് ശേഷം നിങ്ങൾക്ക് സ്ഥിരമോ താൽക്കാലികമോ ആയ റസിഡന്റ് പെർമിറ്റ് നേടാനും യാതൊരു നിയന്ത്രണവുമില്ലാതെ EU/EEA രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയും.
വിദേശത്ത് പഠിക്കാനുള്ള മികച്ച രാജ്യങ്ങളിലൊന്നായ ജർമ്മനി അതിന്റെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ വാഗ്ദാനം ചെയ്യുന്നുന്ദ് . യൂറോപ്പിൽ പഠിക്കാനുള്ള മികച്ച രാജ്യങ്ങളുടെ പട്ടികയിൽ, ജർമ്മനി തീർച്ചയായും അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. കൂടാതെ ടെക്നോളജിയിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്കുള്ള വലിയ സാധ്യതകളും ജർമനി നൽകുന്നുണ്ട്.

 

 

 

വിദ്യാർത്ഥികൾക്കുള്ള ഏക ചെലവ് ഒരു ചെറിയ സെമസ്റ്റർ ഫീസ് ആണെന്ന് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്ന് വരുന്നവർ ഉൾപ്പെടെ നിരവധി വിദേശ വിദ്യാർത്ഥികൾ ജർമ്മനിയെ അവരുടെ വിദേശ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. കഴിവുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന നിരവധി സ്കോളർഷിപ്പ് ദാതാക്കൾ ജർമ്മനിയിലുണ്ട്,

നെതർലാന്റ്-ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരം മുൻനിരയിൽ ഇടം നേടാറുള്ള രാജ്യമാണ് നെതർലാന്റ്.അപ്ലൈഡ് സയൻസ്, ടെക്‌നോളജി, ബിസിനസ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ആർട്ട്‌സ് എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നെതർലാന്റ് വാഗ്ദാനം ചെയ്യുന്നു. ജോലിയും ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്ന സംസ്കാരമാണ് നെതർലന്റിന്റേത്.

 

 

 

ഓസ്ട്രേലിയ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയങ്കരങ്ങളിലൊന്നായി ഓസ്‌ട്രേലിയ മാറിയിരിക്കുന്നു. പല ഏഷ്യൻ വിദ്യാർത്ഥികളുടെയും വിസ അപേക്ഷാ പ്രക്രിയയിൽ സാമ്പത്തിക ആവശ്യകതകളുടെ കാര്യത്തിൽ കൂടുതൽ അയവുള്ളതാണ് എന്നതാണ് പല ഇന്ത്യൻ വിദ്യാർത്ഥികളും ഓസ്‌ട്രേലിയ തിരഞ്ഞെടുക്കുന്നതിന്റെ ഒരു കാരണം.

അന്താരാഷ്ട്ര വിദ്യാർത്ഥികളെ അവിടെ പഠിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ലോകത്തിലെ മികച്ച 100 സർവ്വകലാശാലകളിൽ പലതും ഓസ്‌ട്രേലിയയിലാണ് .
ഓസ്‌ട്രേലിയയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാം എന്നുള്ളതും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വളരെ അനുകൂലമായ ഒന്നാണ് , ബിരുദം നേടിയ ശേഷം അവർക്ക് പോസ്റ്റ്-സ്റ്റഡി വർക്ക് വിസ പ്രയോജപെടുത്താം.

 

 

 

 

നോർവെ-ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് നോർവെ. സൗജന്യ വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും കുടിയേറ്റക്കാരുടെ പ്രിയ ഇടമാക്കി നോർവെയെ മാറ്റുന്നു.നൂതന സാങ്കേതികവിദ്യയും മെച്ചപ്പെട്ട ജീവിത നിലവാരവും ഇവിടേക്ക് കൂടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

ഡെൻമാർക്ക്-ലോകത്തിൽ ഏറ്റവും സന്തോഷമുള്ള ആളുകൾ ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വിദ്യാഭ്യാസം രാജ്യം നൽകുന്നു. ആളുകൾക്ക് പഠിക്കാനും ജോലി ചെയ്യാനും താമസിക്കാനും ഗ്രീൻ കാർഡ് സ്കീമിന് അപേക്ഷിക്കാം.
ഈ രാജ്യങ്ങൾക്ക് പുറമെ യു കെ ,ഫ്രാൻസ്,സിംഗപ്പൂർ, ഇറ്റലി, എന്നിവയും പഠനത്തിനും ജോലിയ്കും മികച്ച ജീവിത നിലവാരത്തിനും പേരുകേട്ട രാജ്യങ്ങളാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (11 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (24 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (37 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends