Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

അവസരപ്പെരുമഴ ! കാനഡയിൽ കുന്നുകൂടി തൊഴിലവസരങ്ങൾ .. ഇന്ത്യൻ കമ്പനികൾ കാനഡയിൽ 6.6 ബില്യൺ കനേഡിയന്‍ ഡോളര്‍ നിക്ഷേപിച്ചു: രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും

29 MAY 2023 06:13 PM IST
മലയാളി വാര്‍ത്ത

കാനഡ ലോകത്തിലെ ഏറ്റവും ഉയർന്ന കുടിയേറ്റ നിരക്കുള്ള ഒരു രാജ്യമാണ്, കാനഡായുടെ ശക്തമായ സമ്പദ്‌വ്യവസ്ഥ കനേഡിയൻ പൗരന്മാർക്കും വിദേശത്തു നിന്നുള്ള ആളുകൾക്കും നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ , ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി വിദേശികൾ കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അവർക്ക് ന്യായമായ അവസരങ്ങളും നൽകുന്ന ഒരു വികസിത രാജ്യമാണ് കാനഡ.

എന്നാൽ ഇപ്പോൾ ഇന്ത്യന്‍ കമ്പനികള്‍ കാനഡയില്‍ 6.6 ബില്യണിലധികം ഡോളര്‍ നിക്ഷേപിച്ച് രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഭാവിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായും ടൊറന്റോയില്‍ പുറത്തിറക്കിയ CII റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആണ് തന്റെ കാനഡ നഗര സന്ദര്‍ശന വേളയില്‍ പുറത്തിറക്കിയ 'ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക്: സാമ്പത്തിക ആഘാതവും ഇടപെടലും' എന്ന റിപ്പോര്‍ട്ടിൽ ഇന്ത്യൻ വ്യവസായങ്ങൾ കാനഡയിൽ തുടങ്ങുന്നതായി പറഞ്ഞത് . രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യക്കാർക്ക് മികച്ച അവസരങ്ങൾ നൽകുമെന്നും , കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി

കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് എഫ്ഡിഐ, സൃഷ്ടിക്കപ്പെട്ടതും സംരക്ഷിക്കപ്പെട്ടതുമായ തൊഴിലവസരങ്ങള്‍, ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം, പ്രാദേശിക കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

'കാനഡ ഇന്ത്യയില്‍ നിന്നും നല്ല നിക്ഷേപ അവസരങ്ങള്‍ തേടുന്നുണ്ട്. പുതിയ സംരംഭം ഇന്ത്യ-കാനഡ ബന്ധം വളരെയധികം മെച്ചപ്പെടുത്തു മെന്ന് സിഐഐയും കാനഡ-ഇന്ത്യ ബിസിനസ് കൗണ്‍സിലും സംഘടിപ്പിച്ച റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ ഗോയല്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നിക്ഷേപങ്ങള്‍ വരുന്നത്ഇത് ടു-വേ ട്രാഫിക്കായിരിക്കുമെന്നാണ് ഗോയൽ പറയുന്നത് , ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കും,എന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, 30 ഇന്ത്യന്‍ കമ്പനികള്‍ മൊത്തം 6.6 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് , ഇത് എട്ട് കനേഡിയന്‍ പ്രവിശ്യകളിലായി ഏകദേശം 17,000 പേര്‍ക്ക് തൊഴില്‍ നല്‍കും. കാനഡയിലെ ഇന്ത്യന്‍ കമ്പനികളുടെ കൂട്ടായ ഗവേഷണ-വികസന ചെലവുകള്‍ 700 മില്യണിലധികം ഡോളര്‍ വരുംഎന്നുമാണ് റിപ്പോർട്ട്

 

റിപ്പോർട്ട് അനുസരിച്ച്, പങ്കെടുക്കുന്ന 100 ശതമാനം കമ്പനികളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാനഡയിൽ കൂടുതൽ നിക്ഷേപം നടത്താനും 96 ശതമാനം കൂടുതൽ ജീവനക്കാരെ നിയമിക്കാനും പദ്ധതിയിടുന്നു.

കാനഡ-ഇന്ത്യ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് പസഫിക്കിന്റെ ഇരുവശങ്ങളിലുമുള്ള ബിസിനസുകൾക്ക് നല്ലതാണെന്ന് കനേഡിയൻ ഇന്റർനാഷണൽ ട്രേഡ് മന്ത്രി മേരി എൻജി പറഞ്ഞു. അനുകൂലമായ ഇമിഗ്രേഷൻ നയങ്ങൾ, ശക്തമായ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ, വൈവിധ്യമാർന്ന ടാലന്റ് പൂൾ, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്നിവ ഇന്ത്യൻ കമ്പനികൾക്ക് ശക്തമായ അന്തരീക്ഷമാകുമെന്ന് സിഐബിസി പ്രസിഡന്റും സിഇഒയുമായ വിക്ടർ തോമസ് പറഞ്ഞു.

കാനഡയിൽ ഇന്ത്യൻ ബിസിനസ്സ് സാദ്ധ്യതകൾ വർധിക്കുന്നതോടെ ഇന്ത്യക്കാർക്ക് ധാരാളം തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യവും കാനഡയിൽ ഉണ്ടാകുമെന്നു പ്രത്യാശിക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (11 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (30 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (46 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (59 minutes ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends