Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഡ്രൈവിങ് അറിയാവുന്നവരാണോ നിങ്ങൾ? കാനഡയിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് സുവർണാവസരം

03 JUNE 2023 03:11 PM IST
മലയാളി വാര്‍ത്ത

ഡ്രൈവിങ് അറിയാവുന്നവർക്ക് കാനഡയിൽ ജോലി ചെയ്യാൻ അവസരം... ട്രക്ക് ഡ്രൈവർമാർക്കായി രാജ്യത്തെ എക്കണോമിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ നിരവധി അവസരങ്ങളാണ് വഴി തുറന്നിരിക്കുന്നത്. വിശദമായി അറിയാം. സർക്കാർ വെബ്സൈറ്റായ ജോബ് ബാങ്കിൽ ട്രക്ക് ഡ്രൈവർമാരുടെ 882 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്റാറിയോ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ ഉള്ളത്.

മണിക്കൂറിന് 1,472 രൂപയാണ് വേതനം. ഇത് ചില സമയങ്ങളിൽ 2,147 വരെ ഉയർന്നേക്കും. അതായത് വാർഷിക വരുമാനം 38,69,566 ലക്ഷം വരെ ലഭിച്ചേക്കുമെന്ന് സാരം. അതുമാത്രമോ കിലോമീറ്ററുകൾ കൂടുന്നതിന് അനുസരിച്ച് ബോണസ് വേറേയും. പ്രമുഖ കമ്പനികളിലെ ട്രക്ക് ഡ്രൈവർമാരിൽ ഒരു വലിയ വിഭാഗം വിരമിക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ യോഗ്യതയുള്ള വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റും സ്ഥിര താമസവും വേഗത്തിൽ നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

നാല് വർഷം മുൻപേ ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ, ജോബ് ഓഫര് ഇൻ ഡിമാന്ഡ് സ്കിൽ സ്ട്രീമിന് കീഴിൽ അന്താരാഷ്ട്ര തലത്തിൽ പരിശീലനം നേടിയ ട്രക്ക് ഡ്രൈവർമാരെ ഇത്തരത്തിൽ നിയമിക്കാൻ കമ്പനികളെ സഹായിക്കുന്നതിൽ പ്രൊവിൻസ് നടപടികൾ സ്വീകരിച്ചിരുന്നു. ജോലി ലഭിക്കുന്നവർക്ക് കനേഡിയൻ പിആർ ലഭിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു.

ഒന്റാറിയോ ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യുന്നതിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പായി അപേക്ഷകർ ആദ്യം ഒഐഎൻപിയുടെ താൽപ്പര്യ പ്രകടന (EOI) സംവിധാനത്തിൽ (എക്സ്പ്രഷൻ ഓഫ് ഇന്ററ്റ്) രജിസ്റ്റർ ചെയ്യുകയും അപേക്ഷിക്കാനുള്ള ക്ഷണം (ITA) നേടുകയും വേണം. ഇത് പൂർത്തീകരിച്ചാൽ അടുത്ത ഘട്ടം ഇമിഗ്രേഷനാണ്. റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)യാണ് ആർക്ക് പിആർ നൽകണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

ട്രക്ക് ഡ്രൈവർ ജോലികൾ ഉൾപ്പെടെ വിദഗ്ധരായ അഭയാർത്ഥികളെയും മറ്റ് നാടുകടത്തപ്പെട്ട വ്യക്തികളെയും നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന ഇക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പൈലറ്റ് (EMPP) പദ്ധതി നടപ്പാക്കുന്ന ഓസ്ട്രേലിയയിലെ 9 പ്രവിശ്യകളിൽ ഒന്ന് കൂടിയാണ് ഒന്റാറിയോ. വിദഗ്ദരായ അഭയാർത്ഥികൾക്ക് മികച്ച ജോലി കണ്ടെത്തുന്നതിനും കൂടാതെ തുടക്കക്കാർക്ക് തങ്ങളുടെ കരിയർ കെട്ടുപടുക്കാനും അവസരങ്ങൾ ഒരുക്കുന്ന നാടാണ് കാനഡയെന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രസർ പറഞ്ഞു.

തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും അഭയാർത്ഥികൾക്ക് സുരക്ഷിത ജീവിതം ഉറപ്പാക്കാനും സഹായിക്കുന്ന നൂതനമായ ഇമിഗ്രേഷൻ നടപടികൾ രാജ്യം കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭയാർത്ഥികളല്ലാത്ത വിദേശ പൗരന്മാർക്ക് ഫെഡറൽ, എക്സ്പ്രസ് എൻട്രി ഫെഡറൽ സ്കിൽഡ് വർക്കർ (FSW) പ്രോഗ്രാമിലൂടെ ട്രക്ക് ഡ്രൈവർമാരായി ഒന്റാറിയോയിലേക്ക് കുടിയേറാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (21 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends