Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

പത്താംക്ലാസ് പാസായവരാണോ നിങ്ങൾ, യുഎഇയിൽ സർക്കാർ ജോലി നേടാൻ നിങ്ങൾക്കിതാ സുവർണാവസരം, വിസയും ടിക്കറ്റും ഫ്രീ

03 JUNE 2023 03:35 PM IST
മലയാളി വാര്‍ത്ത

പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5'5'' ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമ മാർ​ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം.

സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471 2329440/41/42/43/45.

ഇതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു വർത്തകൂടിയുണ്ട ..ടൂറിസ്സ് വിസയില്‍ പുതിയ ഭേദഗതികളുമായി യു എ ഇ. മുപ്പത് ദിവസത്തേക്കോ അറുപത് ദിവസത്തേക്കോ സന്ദർശക വിസയില്‍ രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി രാജ്യത്തിന് അകത്ത് വെച്ച് തന്നെ അവരുടെ സന്ദർശന കാലാവധി നീട്ടാന്‍ സാധിക്കും.

പരമാവധി 30 ദിവസത്തേക്ക് കൂടിയാവും കാലാവധി വർധിപ്പിക്കാനാവുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

ഐസിപിയുടെ (ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാം) ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ ഒന്നായിട്ടാണ് പുതിയ ഇളവിനെ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ യുഎഇ വിസ നടപടിക്രമങ്ങളിൽ കാതലായ നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതിനുശേഷം, രാജ്യത്തിന്റെ സന്ദർശന വിസ സംവിധാനത്തിലും വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു.

ഐസിപി വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച്, 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസ കൈവശമുള്ള വ്യക്തികൾക്ക് ഇപ്പോൾ 30 ദിവസം കൂടി രാജ്യത്ത് കഴിയാനുള്ള അനുമതി ലഭിക്കും. കൂടാതെ ഒരു സന്ദർശന വിസ ഉടമയുടെ പരമാവധി കാലാവധി വിപുലീകരണ കാലയളവ് 120 ദിവസമാണെന്നും സർക്കാർ വെബ്സൈറ്റ് വ്യക്തമാക്കുന്നു. തനുസരിച്ചു ഒരു വിനോദസഞ്ചാരിയോ സന്ദർശകനോ രാജ്യത്തെ അവരുടെ താമസം നീട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് വിസ ഇഷ്യൂ ചെയ്യുന്ന ട്രാവൽ ഏജന്റിനെയോ സ്പോൺസറെയോ തന്നെയാണ് ബന്ധപ്പെവേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചയോടെ പവന് വീണ്ടും 1400 രൂപയുടെ വർദ്ധനവ്  (2 minutes ago)

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി  (33 minutes ago)

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (57 minutes ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (1 hour ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (1 hour ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (2 hours ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (2 hours ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (2 hours ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (3 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (3 hours ago)

നടുക്കത്തിൽ രാജ്യം  (3 hours ago)

സ്വർണവില കുതിക്കുന്നു.  (3 hours ago)

Malayali Vartha Recommends