Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

കാനഡയില്‍ ഐടി മേഖലയില്‍ നിരവധി അവസരങ്ങൾ....!ശമ്പളം ഏഴ് ലക്ഷം വരെ..പ്രവർത്തിപരിചയം ആവശ്യമില്ല..!താമസം ഉള്‍പ്പടേയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും

06 JUNE 2023 05:32 PM IST
മലയാളി വാര്‍ത്ത

കാനഡയില്‍ ഐടി മേഖലയില്‍ നിരവധി അവസരങ്ങൾ....!ശമ്പളം ഏഴ് ലക്ഷം വരെ..പ്രവർത്തിപരിചയം ആവശ്യമില്ല..!താമസം ഉള്‍പ്പടേയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും

 

 

കാനഡയില്‍ ഐടി മേഖലയില്‍ വന്‍ തൊഴില്‍ അവസരം. മുന്‍കാല പ്രവർത്തിപരിചയം വേണ്ടതില്ലെന്നതാണ് പുതിയ ഒഴിവുകളുടെ ഏറ്റവും വലിയ പ്രത്യേകത. അതായത് നിങ്ങള്‍ കോഴ്സ് പൂർത്തിയാക്കിയിരിക്കുന്നവർ ആണെങ്കിലും ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. മികച്ച ശമ്പളത്തിന് പുറമെ ആകർഷണീയമായ മറ്റ് ആനുകൂല്യങ്ങളും ഈ ജോലി നേടുന്നവർക്ക് ലഭിക്കും.

 

 

 

കാനഡയുടെ പൊതുമേഖല സ്ഥാപനമായ കറക്ഷണല്‍ സർവീസ് വിഭാഗമാണ് ഐടി മേഖലയിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല്‍പ്പതില്‍ അധികം പ്രദേശങ്ങളിലായിട്ടാണ് നിലവിലെ ഒഴിവ്. വിവിധ സുരക്ഷാ തലങ്ങളിലുള്ള സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനും സമൂഹത്തിൽ സോപാധികമായ മോചനത്തിൽ കുറ്റവാളികളുടെ മേൽനോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട വിഭാഗമാണ് കറക്ഷണല്‍ സർവീസ്.

 

 

കാനഡയിലെ സ്ഥിര താമസക്കാർക്ക് പുറമെ, നിലവില്‍ രാജ്യത്തുള്ളവർക്കും വിദേശത്തുള്ളവർക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ അർഹതയുണ്ടായിരിക്കും. നിയമനത്തില്‍ കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മുന്‍ഗണനയുണ്ടാവുമെങ്കിലും യോഗ്യത അനുസരിച്ച് മറ്റുള്ളവർക്കും നിയമനം ലഭിക്കും.

 



ആപ്ലിക്കേഷൻ സേവനങ്ങൾ, ബിസിനസ് പരിവർത്തനവും നവീകരണവും, എന്റർപ്രൈസും ക്ലയന്റ് സേവനങ്ങളും, എന്റർപ്രൈസ് ആർക്കിടെക്ചർ, എന്റർപ്രൈസ് ഡാറ്റ ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്, ഐഎംഎസ്‍ സ്ട്രാറ്റജിക് പ്ലാനിംഗ്, ഐടി സുരക്ഷ, പെർഫോമൻസ് മെഷർമെന്റ് , മാനേജ്മെ റിപ്പോർട്ട് തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

വിവിധ വിഭാഗങ്ങളിലായി 60696 കനേഡിയന്‍ ഡോളർ മുതല്‍ 1 ,26 ,390 ഡോളർ വരെയാണ് വാർഷിക ശമ്പളം. (അതായത് 37 ലക്ഷം മുതല്‍ 77 ലക്ഷം വരെ രൂപ). മാസത്തില്‍ 3 ലക്ഷം മുതല്‍ 6.4 ലക്ഷം വരെ ഇന്ത്യന്‍ രൂപയായിരിക്കും പ്രതിഫലമായി ലഭിക്കുക. ഇതോടൊപ്പം തന്നെ താമസം ഉള്‍പ്പടേയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

 

 



കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ മാനേജ്‌മെന്റ് എന്നിവയിൽ അംഗീകൃത ബിരുദ യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കാനഡയ്ക്ക് പുറത്ത് നിന്ന് ബിരുദം നേടിയവരാണെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക പ്രകാരം യോഗ്യത വിലയിരുത്തിയ ബിരുദ തുല്യത സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടി വരും. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

 

അതേസമയം, കാനഡയില്‍ മറ്റ് ചില ഒഴിവുകളിലേക്കും സർക്കാർ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുണ്ട്. കാനഡ റവന്യൂ ഏജൻസി, കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ തുടങ്ങിയ സർക്കാർ ഏജന്‍സികളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ജോലികള്‍ക്ക് ഓഫീസില്‍ നേരിട്ട് പോവേണ്ടതില്ലെന്ന ആനുകൂല്യവുമുണ്ട്.

 

 

പ്രതിവർഷം 50,821 ഡോളർ മുതല്‍ 124,208 ഡോളർ വരെയാണ് (41 ലക്ഷം മുതല്‍ ഒരു കോടിയിലേറെ രൂപ) ശമ്പളം. അതായത് പ്രതിമാസം 3.4 ലക്ഷം മുതല്‍ 8.3 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഒരു യൂണിവേഴ്സിറ്റി ബിരുദമില്ലെങ്കില്‍ പോലും കാനഡയിലെ ഈ സർക്കാർ ജോലികൾക്കായി നിങ്ങൾക്ക് അപേക്ഷിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഒഴിവുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

 


IT JOBS : https://emploisfp-psjobs.cfp-psc.gc.ca/psrs-srfp/applicant/page2440?locationsFilter=&selectionProcessNumber=&officialLanguage=&title=&tab=1&search=Search%20jobs&department=95&departments=&log=false

GOVT : JOBS https://emploisfp-psjobs.cfp-psc.gc.ca/psrs-srfp/applicant/page1800?poster=1924064

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (11 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (30 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (46 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (59 minutes ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends