Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു

യു.എ.ഇയില്‍ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങള്‍....ഈ നാലുമേഖലകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം..തൊഴില്‍ അന്വേഷകര്‍ ശ്രദ്ധിക്കുക.!

06 JUNE 2023 06:47 PM IST
മലയാളി വാര്‍ത്ത

ഗൾഫ് മലയാളിയ്ക്ക് എന്നും പ്രിയപ്പെട്ട ഇടമാണ് . തൊഴിൽ തേടി ഗള്ഫിന് പോയ മലയാളികളുടെ എണ്ണം വളരെക്കൂടുതലാണ് . ഇപ്പോഴും ധാരാളം ചെറുപ്പക്കാർ തൊഴിലിനു ആശ്രയിക്കുന്നത് ഗൾഫ് മേഖലയെ തന്നെയാണ് .

 

 

മലയാളികള്‍ ഉള്‍പ്പെടെയുളള നിരവധി ഇന്ത്യക്കാരുടെ സാമീപ്യവും, തൊഴിലിന് മികച്ച പ്രതിഫലവും ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിപ്പോകാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നുണ്ട്. അതില്‍ തന്നെ യൂറോപ്യന്‍ നാടുകളോട് കിടപിടിക്കുന്ന ജീവിതനിലവാരവും, സൗകര്യങ്ങളുമുളള യു.എ.ഇ മികച്ച തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ വെച്ച് നീട്ടുന്നുണ്ട്.യു.എ.ഇയില്‍ പ്രധാനമായും നാല് മേഖലകളിലാണ് മികച്ച തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. ഈ മേഖലകളെക്കുറിച്ച് അറിഞ്ഞ് വെക്കുന്നത് മികച്ച തൊഴില്‍ അവസരങ്ങള്‍ തേടി നടക്കുന്ന തൊഴില്‍ അന്വേഷകര്‍ക്ക് സഹായകരമാണ്.

 

 

 

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദ്യാഭ്യാസം, ഏവിയേഷന്‍, ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളിലാണ് യു.എ.ഇയില്‍ മികച്ച തൊഴില്‍ അവസരങ്ങളുളളത് . അതിനാല്‍ തന്നെ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കാവുന്നതാണ്.

 

 

 

വിദ്യാഭ്യാസം

260 ഒഴിവുകളാണ് യു.എ.ഇയിലെ പ്രധാന സ്‌കൂള്‍ ഗ്രൂപ്പായ ജെംസ് എജ്യുക്കേഷന്‍ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് രേഖപ്പെടുത്തിയിട്ടുളളത്. ഈ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.ദുബായിലും അബുദാബിയിലുമാണ് യു.എ.ഇയിലെ ഒഴിവുകളുള്ളത്. സൗദി അറേബ്യയിലും ഈജിപ്തിലും ജോലി ഒഴിവുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സ്റ്റാഫിംഗ് ലെവലുകള്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്ന് ജെംസ് എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ജൊനാഥന്‍ ബ്രാംലി പറഞ്ഞു. ജോലി ഒഴിവുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഗ്രൂപ്പിന്റെ വെബ്സൈറ്റ് കരിയര്‍ വിഭാഗത്തില്‍ ലഭ്യമാണ്.

 

 



ഏവിയേഷന്‍

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഫ്‌ലൈ ദുബായ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മുതല്‍ പൈലറ്റുമാരും എന്‍ജിനീയര്‍മാരുംകാറ്ററിംഗ് ജീവനക്കാരും വരെയുള്ള നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്യാബിന്‍ ക്രൂവായി 5 അടി 2 ഇഞ്ച് നീളവും ശാരീരിക ഘമതയുമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയുന്നവരാകണം അപേക്ഷകര്‍. 7,380 ദിര്‍ഹം മാസ ശമ്പളം ലഭിക്കും. അതോടൊപ്പം, 3,800 ദിര്‍ഹത്തിന്റെ മറ്റ് ആനുകൂല്യങ്ങളും മാസത്തില്‍ ലഭിക്കും.

 

 



ഏറ്റവും മാസ ശമ്പളം പൈലറ്റിനാണ്. 2500 മണിക്കൂറാണ് ആകെ ഫ്ലൈയിംഗ് ടൈമായി അപേക്ഷകന് ആവശ്യമുള്ളത്. 31900 ദിര്‍ഹമാണ് മാസ ശമ്പളം. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഏവിയോണിക്സ്, വിവിധ എൻജിനീയറിംഗ് വിഭാഗങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള വ്യക്തികളെയാണ് ഫ്ലൈ ദുബായിൽ എൻജിനീയർമാരായി തേടുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഫ്ലൈ ദുബായ് വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

 

 

 

ആരോഗ്യ മേഖല

വലിയ തോതില്‍ യു.എ.ഇയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.2030 ആകുമ്പോഴേക്കും 33,000 നഴ്‌സുമാരും അനുബന്ധ ആരോഗ്യ വിദഗ്ധരെയുമാണ് യു.എ.ഇക്ക് ആവശ്യമായി വരുന്നത്.

ദുബായില്‍ 6,000 ഫിസിഷ്യന്‍മാരുടെയും 11,000 നഴ്‌സുമാരുടെയും ആവശ്യം ഉണ്ടാകും. ജനസംഖ്യാ വര്‍ധനവ്, മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച, പ്രായമാകുന്ന ജനസംഖ്യ, ചികിത്സാ കണ്ടുപിടിത്തത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന മുന്നേറ്റം എന്നിവ ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകത ഉയര്‍ത്തുന്നു.

 

 

റിയല്‍ എസ്‌റ്റേറ്റ്
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും മികച്ച തൊഴിലവസരങ്ങള്‍ യു.എ.ഇ ഒരുക്കുന്നുണ്ട്. കോവിഡിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖല ഉണര്‍ന്ന സാഹചര്യത്തില്‍ പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്ന് വരുന്നുണ്ട്. റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ മികവ് പുലർത്തുന്ന, അതത് മേഖലകളിൽ വിപുലമായ വൈദഗ്ധ്യം ഉള്ള, കക്ഷികളുമായി ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നവർക്കാണ് റിയാലിറ്റി മേഖലയിൽ അവസരം.


Gems Education : https://careers.gemseducation.com/gems/jobs-at-gems-education
Flydubai : https://careers.flydubai.com/

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

96-ാം മണിക്കൂറിൽ പാക്കിസ്ഥാൻ അപ്രത്യക്ഷ്യമാവും  (58 minutes ago)

CLIMATE CHANGE ആഞ്ഞടിച്ച് കാലാവസ്ഥ മാറ്റങ്ങള്‍,  (1 hour ago)

NIA വ്യാപാരി എൻഐഎ കസ്റ്റഡിയിൽ  (1 hour ago)

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി പിന്നാലെ പച്ചയ്ക്ക് കൊന്നു..! വീട്ടിലേക്ക് മടങ്ങവേ 23-കാരന്..!  (2 hours ago)

ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ല; പ്രതികരിച്ച് സൂരജിന്റെ ബന്ധുക്കൾ...  (2 hours ago)

കോലഞ്ചേരിയിലെ അമ്മ വീട്ടില്‍ നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇനിയും അച്ഛനും അമ്മയും മരിച്ചത് അറിയില്ല; കിടപ്പു രോഗിയായ ബിന്‍സിയുടെ അച്ഛനും ദുരന്തം അറിഞ്ഞില്ല...നാളെ മൃദദേഹം നാട്ടിൽ എത്തുമ്പോൾ  (2 hours ago)

യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി ശരിയാക്കി നൽകാം; ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടി: പൊല്ലാപ്പായപ്പോൾ പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണെന്ന് ചോദ്യം...  (3 hours ago)

മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു...  (3 hours ago)

ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...  (3 hours ago)

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് സുരേഷ് ഗോപി തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്ര  (3 hours ago)

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (3 hours ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (3 hours ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (4 hours ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (4 hours ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (4 hours ago)

Malayali Vartha Recommends