Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു

ഫ്രാൻസിൽ ജോലി നോക്കുന്നുണ്ടോ ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും ...ജോലി ഒഴിവുകൾ ഇങ്ങനെ..!

07 JUNE 2023 04:09 PM IST
മലയാളി വാര്‍ത്ത

തൊഴിലാളി ക്ഷാമം വലിയ തോതില്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ആരോഗ്യം, നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലായി നിരവധി തൊഴില്‍ അവസരങ്ങളാണ് ഓരോ വർഷവും രാജ്യത്ത് ഉയർന്ന് വരുന്നത്. എന്നാല്‍ മലയാളികളെ സംബന്ധിച്ച് ഫ്രാന്‍സിലേക്കുള്ള കുടിയേറ്റം അത്ര ശക്തമല്ല.

 

 

ഉയർന്ന ജീവിത ചിലവാണ് ഫ്രാന്‍സിലേക്ക് പോവാന്‍ മലയാളികള്‍ മടിക്കുന്നതിന്റെ പ്രധാന കാരണം. എന്നിരുന്നാലും നല്ല ജോലികള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ വലിയ തോതില്‍ സമ്പാദിക്കാനും മികച്ച ജീവിത സാഹചര്യം നേടിയെടുക്കാനും കഴിയുന്ന ഇടം കൂടിയാണ് ഫ്രാന്‍സ്. അത്തരത്തില്‍ ഫ്രാന്‍സില്‍ എങ്ങനെ ഒരു ജോലി നേടിയെടുക്കാം, എവിടെയൊക്കെയാണ് അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ സംസാരിക്കാന്‍ പോവുന്നത്.


7 ശതമാനം മാത്രം തൊഴിലില്ലായ്മ നിരക്ക് നിലനില്‍ക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ചില വ്യവസായങ്ങളില്‍ വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനായി ക്വാട്ട ഏർപ്പെടുത്താനുള്ള പദ്ധതി ഫ്രഞ്ച് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിൽ ജോലി ചെയ്യാൻ സാധാരണയായി തൊഴിൽ വിസ ആവശ്യമുള്ള വിദേശ പൗരന്മാരെ ഈ നിയമം ബാധിക്കുമെങ്കിലും ജോലി നേടിയെടുക്കാന്‍ സാധിച്ചാല്‍ ഫ്രഞ്ച് പൗരന്മാർക്ക് സമാനമായ എല്ലാ തൊഴിൽ അവകാശങ്ങളും ലഭിക്കും.

 

 

 

എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഇൻഡസ്ട്രിയൽ മെഷിനറി, ഇലക്ട്രോണിക്‌സ്, ആരോഗ്യം, സാമ്പത്തികം, ഫുഡ് ആൻഡ് ഡ്രിങ്ക്, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലാണ് ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ളത്. അധ്യാപകർ (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക്), ഇലക്ട്രീഷ്യൻമാർ, മൃഗഡോക്ടർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, മരപ്പണിക്കാർ, നിർമ്മാണ തൊഴിലാളികൾ, സർവേയർമാർ, ഐസിടി പ്രൊഫഷണലുകൾ എന്നിവരുടെ ക്ഷാമവും രാജ്യത്ത് അടുത്തിടെ വർധിച്ചു.

 

 

 

ടൂറിസം, റീട്ടെയിൽ, കൃഷി, കെയർ മേഖല എന്നിവയിലും ഫ്രാന്‍സില്‍ നിരവധി ജോലികൾ കണ്ടെത്താനാകും. ഏത് മേഖലയിലായാലും മിച്ച ശമ്പളം ലഭിക്കുന്നു എന്നതാണ് ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ഓരോ വർഷവും മിനിമം വേതനം പരിഷ്കരിക്കപ്പെടുന്നു. മണിക്കൂറിന് ഏറ്റവും കുറഞ്ഞ് 12 യൂറോയാണ് ഫ്രാന്‍സിലെ മിനിമം വേതനം. അതായത് ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഫ്രാന്‍സില്‍ ഒരു മണിക്കൂർ ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും ഏറ്റവും കുറഞ്ഞത് 1100 രൂപയോളം ശമ്പളമായി ലഭിക്കും.

 

 

ഏറ്റവും കുറഞ്ഞ വേതനം 12 യൂറോയാണെങ്കിലും തലസ്ഥാനമായ പാരീസ് പോലുള്ള നഗരങ്ങളില്‍ ഇത് 20 യൂറോയോളമെത്തും. ഫ്രാന്‍സിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് ആഴ്ചയില്‍ 35 മണിക്കൂർ ജോലിയാണ് ഒരു തൊഴിലാളിയെടുക്കേണ്ടത്. അതിന് ശേഷം തൊഴിലെടുക്കുന്ന ഏതൊരു തൊഴിലാളിക്കും ഓവർടൈം വേതനം ലഭിക്കും. കൂടാതെ വർഷത്തിൽ കുറഞ്ഞത് അഞ്ച് ആഴ്‌ചത്തെ അവധിയും ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി പോലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയിൽ പരമാവധി ജോലി സമയം 48 ആയിരിക്കണം.

 

 

 

നിങ്ങൾ 50-ലധികം ജീവനക്കാരുള്ള ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, നിങ്ങൾ സ്വമേധയാ ചേർന്നില്ലെങ്കിലും, ഒരു ഫ്രഞ്ച് തൊഴിൽ യൂണിയന്റെ സംരക്ഷണം നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും രേഖാമൂലമുള്ള തൊഴിൽ കരാറുകൾ ഫ്രാൻസിൽ നിയമപരമായി ലഭിക്കണമെന്നില്ല. കൂടാതെ ചെറിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ കാഷ്വൽ ജോലികളിൽ പ്രവർത്തിക്കുന്നവർക്കോ ഇത് ലഭിക്കണമെന്നില്ല. നിങ്ങളുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഒരു രേഖാമൂലമുള്ള കരാർ ആവശ്യപ്പെടുന്നത് നല്ലതാണ്.

 

 

ഫ്രഞ്ച് ദേശീയ തൊഴിൽ ഏജൻസിയായ പോൾ എംപ്ലോയിയാണ് സർക്കാർ ജോലികളിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. പോൾ എംപ്ലോയി വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് വിദേശികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നത് ഉള്‍പ്പടെ അവിദഗ്ധവും കാഷ്വൽ ജോലിയും ഉൾപ്പെടെ എല്ലാത്തരം ജോലികളും നിങ്ങൾക്ക് ഇവിടെ കണ്ടെത്തഹം .. പ്രൊഫഷണൽ, മാനേജർ ജോലികൾക്കായുള്ള ദേശീയ തൊഴിൽ ഏജൻസിയാണ് APEC.

 

ഫ്രാൻസിൽ ഒരു ജോലിയില്‍ പ്രവേശിക്കുന്നതിന് അഭിമുഖത്തിന് തയ്യാറെടുക്കുന്നത് യുഎസ് അല്ലെങ്കിൽ യുകെ പോലുള്ള രാജ്യങ്ങളിലെ പോലെ തന്നെയാണ്. അഭിമുഖത്തിന്റെ കൃത്യമായ സ്വഭാവവും എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതും തൊഴിലുടമയെ ആശ്രയിച്ചിരിക്കും. കൂടുതൽ പ്രൊഫഷണൽ ജോലികൾക്കോ വലിയ കമ്പനികളുമായുള്ള സ്ഥാനങ്ങൾക്കോ വേണ്ടി, നിങ്ങളുടെ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്നതിനുള്ള ഒരു ചെറിയ ടെസ്റ്റ് അല്ലെങ്കിൽ ഒരു പ്രോജക്റ്റ് പൂർത്തിത്തീകരിച്ച് നല്‍കാനോ കമ്പനികള്‍ ആവശ്യപ്പെട്ടേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

96-ാം മണിക്കൂറിൽ പാക്കിസ്ഥാൻ അപ്രത്യക്ഷ്യമാവും  (1 hour ago)

CLIMATE CHANGE ആഞ്ഞടിച്ച് കാലാവസ്ഥ മാറ്റങ്ങള്‍,  (1 hour ago)

NIA വ്യാപാരി എൻഐഎ കസ്റ്റഡിയിൽ  (1 hour ago)

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി പിന്നാലെ പച്ചയ്ക്ക് കൊന്നു..! വീട്ടിലേക്ക് മടങ്ങവേ 23-കാരന്..!  (2 hours ago)

ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ല; പ്രതികരിച്ച് സൂരജിന്റെ ബന്ധുക്കൾ...  (2 hours ago)

കോലഞ്ചേരിയിലെ അമ്മ വീട്ടില്‍ നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇനിയും അച്ഛനും അമ്മയും മരിച്ചത് അറിയില്ല; കിടപ്പു രോഗിയായ ബിന്‍സിയുടെ അച്ഛനും ദുരന്തം അറിഞ്ഞില്ല...നാളെ മൃദദേഹം നാട്ടിൽ എത്തുമ്പോൾ  (2 hours ago)

യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി ശരിയാക്കി നൽകാം; ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടി: പൊല്ലാപ്പായപ്പോൾ പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണെന്ന് ചോദ്യം...  (3 hours ago)

മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു...  (3 hours ago)

ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...  (3 hours ago)

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് സുരേഷ് ഗോപി തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്ര  (3 hours ago)

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (4 hours ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (4 hours ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (4 hours ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (4 hours ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (5 hours ago)

Malayali Vartha Recommends