Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

താമസസൗകര്യം, വിസ, എയർ ടിക്കറ്റ് സൗജന്യം..കുവൈത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ ഒരുങ്ങി മന്ത്രാലയം

22 JUNE 2023 01:39 PM IST
മലയാളി വാര്‍ത്ത


കുവൈത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ ഒരുങ്ങി മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വർദ്ധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് കൂടുതൽ വിദേശികളെ റിക്രൂട്ട് ചെയ്യന്നത്. കുവൈത്തിൽ കൂടുതൽ വിദേശ ആരോഗ്യ ജീവനക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും.ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുന്നത് ..നിലവിൽ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്.
നേരത്തെ സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് സിവിൽ സർവീസ് കമ്മീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം തീരുമാനം മരവിപ്പിക്കുകയായിരുന്നു.

കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡേപെക്) മുഖേന കുവൈത്ത്‌ ആരോഗ്യമേഖലയിലേക്ക് നിയമിക്കുന്നതിന് ഡോക്ടർമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൽട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ തസ്തികകളിലാണ് നിയമനം.

ഉദ്ദേശം 100 ഒഴിവുണ്ട്. എം.ബി.ബി.എസ്., എം.ഡി., പിഎച്ച്.ഡി. തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. ആറുമുതൽ 15 വരെ വർഷം പ്രവൃത്തിപരിചയം നിർബന്ധം. പ്രായം 55 വയസ്സിൽ താഴെ.

കുവൈത്തിലെ സ്വകാര്യമേഖലയിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുമതി ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട് . ആശുപത്രികൾ, ക്ളിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവയ്ക്കായിഅന്ന് അനുമതി . സ്വകാര്യമേഖലയിൽ മലയാളികൾ അടക്കമുള്ളവർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്

ശമ്പളത്തിന്‌ പുറമേ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ തികച്ചും സൗജന്യമായിരിക്കും. ബയോഡേറ്റ, പാസ്‌പോർട്ട്, പ്രവൃത്തിപരിചയം എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 25-നുമുൻപായി kuwait@odepc.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

വിവരങ്ങൾക്ക്: www.odepc.kerala.in | 0471-2329440/41/42/43/45, 7736496574

ഇതേ സമയം കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകും. സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്.

ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശിക തൊഴിലാളികളുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (20 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends