Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

കാനഡ PR കിട്ടാൻ രണ്ട് മാർഗ്ഗങ്ങൾ ഏറ്റവും നല്ലത് ഇത് ! എങ്ങനെ എളുപ്പത്തിൽ നേടാം ?വിദേശത്തേക്ക് പോകുന്നവർക്ക് ഒറ്റ ലക്ഷ്യമേയുള്ളു, ആ രാജ്യത്തെ പി ആർ അഥവാ പെർമനന്റ് റെസിഡൻസി.... ഇതിൽ തന്നെ മലയാളികൾ പെർമനന്റ് റെസിഡൻസിക്കായി തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് കാനഡ...

23 JUNE 2023 06:27 PM IST
മലയാളി വാര്‍ത്ത

ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് സ്ഥിര താമസക്കാരാകാനും കാനഡ പിആർ കാർഡ് നേടാനും ശ്രമിക്കുന്നത്. 2022-ൽ സ്ഥിരതാമസക്കാരാകാൻ 4 ,11,000 വ്യക്തികളെയാണ്   കനേഡിയൻ ഗവൺമെന്റ്  ക്ഷണിച്ചിരുന്നത് ..വിദേശത്തേക്ക് പോകുന്നവർക്ക് ഒറ്റ  ലക്ഷ്യമേയുള്ളു, ആ രാജ്യത്തെ പി ആർ അഥവാ  പെർമനന്റ് റെസിഡൻസി. ഇതിൽ തന്നെ മലയാളികൾ പെർമനന്റ് റെസിഡൻസിക്കായി തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് കാനഡ

 

 



മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനേഡിയൻ പി  ആറിനാണ് അപേക്ഷകർ കൂടുതൽ.  പിആർ കാർഡിന്റെ മികച്ച നേട്ടങ്ങളാണ് അവയ്ക്ക് കാരണം. 5 വർഷത്തോളം മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുന്നതോടൊപ്പം പങ്കാളി അടക്കമുള്ള  രണ്ട് അപേക്ഷകർക്കും  മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയുന്നു. കുട്ടികൾക്കുള്ള വിദ്യാഭ്യാസം കൂടാതെ  മുഴുവൻ കുടുംബത്തിനും ചികിത്സാ സൗകര്യം സൗജന്യമായി ലഭിക്കുന്നു. കൂടാതെ , മാതാപിതാക്കളെ പോസ്റ്റ് സെറ്റിൽമെന്റ് ക്ഷണിക്കാനുള്ള അവസരം, യുഎസ്എയിലേക്കുള്ള പ്രവേശനം എളുപ്പത്തിൽ സാധ്യമാകൽ തുടങ്ങി മറ്റനേകം അവസരങ്ങളാണ്  കാനേഡിയൻ പി ആർ സാധ്യമാക്കുന്നത്.

 

 

 

 


കാനഡയിലേക്ക് കുടിയേറാനുള്ള പ്രധാനപ്പെട്ട രണ്ട് മാർഗ്ഗങ്ങളാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും എക്‌സ്‌പ്രസ് എൻട്രിയും. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാൽ തന്നെ ഇതിൽ ഏത് മാർഗ്ഗമാണ് കാനഡയിലേക്ക് കുടിയേറി സ്ഥിര താമസാവകാശം (പിആർ) ലഭിക്കാൻ ഏറ്റവും മികച്ചതെന്ന സംശയം പലർക്കുമുണ്ട്.

കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് എക്സ്പ്രസ് എൻട്രി സിസ്റ്റം.  റാങ്കിംഗ് സംവിധാനത്തിലൂടെയാണ് എക്സ്പ്രസ് എൻട്രി അനുവദിക്കുന്നത്. പി ആർ ലഭിക്കാനുള്ള  മാനദണ്ഡങ്ങൾ

 

 

 



വിസ എൻട്രി പ്രൊഫയലിൽ 100 ൽ 67 പോയിന്റ് നേടുക.
നിങ്ങളുടെ തൊഴിൽ, കാനഡയുടെ ഡിമാൻഡ് ലിസ്റ്റിൽ ഉണ്ടായിരിക്കുക.
IELTS പരീക്ഷയിൽ ഉയർന്ന ബാൻഡ് സ്കോർ നേടുക
ബാങ്ക് അക്കൗണ്ടിൽ  കാണിക്കേണ്ട  ഡെപ്പോസിറ്റ് തുക കൃത്യമായിരിക്കുക
നിങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസം, ഭാഷാ വൈദഗ്ദ്ധ്യം മുതലായവയ്ക്ക് ശരിയായ ഡോക്യൂമെന്റുകൾ ഹാജരാക്കുക എന്നിവയാണ്

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാ വൈദഗ്ദ്ധ്യം, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള കഴിവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു എന്നുള്ളതാണ് എക്സ്പ്രസ് എൻട്രി സംവിധാനത്തിന്റെ പ്രത്യേകതകളിലൊന്ന്.





എന്നുവെച്ച് ഇത് വളരെ എളുപ്പമാണ് എന്നല്ല പറഞ്ഞ് വരുന്നത്. എക്സ്പ്രസ് എൻട്രിക്കും അതിന്റേതായ എല്ലാ സങ്കീർണതകളുമുണ്ട് എന്നതും ഓർക്കേണ്ടതാണ്. ചെറിയ കാര്യങ്ങൾ പോലും അപേക്ഷകന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധാപൂർവ്വം വേണം എക്സ്പ്രസ് എൻട്രിക്കുള്ള അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ.

പരിമിതമായ ഒഴിവുകൾക്കായി നിരവധി ഉന്നത വൈദഗ്ധ്യമുള്ള വ്യക്തികൾ മത്സരിക്കുന്നതിനാൽ തന്നെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കാനഡയിലേക്ക് പ്രവേശിക്കാമെന്നുള്ളത് ഏറെ കടുപ്പമേറിയതാക്കുന്നു. എങ്കിലും നിഷ്കർഷിക്കുന്ന എല്ലാ മേഖലകളിലും മികച്ച നിൽക്കാൻ സാധിച്ചാൽ നിങ്ങൾക്കും എക്സ്പ്രസ് എൻട്രി മാർഗ്ഗം വഴി കാനഡയിലേക്ക് കുടിയേറാം.




എന്താണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)?

കാനഡയിലെ പതിമൂന്ന് പ്രവിശ്യകളും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ അല്ലെങ്കിൽ പിഎൻപികൾ എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രവിശ്യകൾക്ക് വ്യത്യസ്‌ത ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ സാമ്പത്തികവും ജനസംഖ്യാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായി അവർ തന്നെ തീരുമാനിക്കുക്കയാണ് ചെയ്യുന്നത്.

ഓരോ പ്രവിശ്യയ്ക്കും പ്രദേശത്തിനും അതിന്റേതായ പ്രത്യേക മാനദണ്ഡങ്ങൾ ഉള്ളതിനാൽ, പിഎൻപി സ്ഥിര താമസത്തിനായി വൈവിധ്യമാർന്ന മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ അഭിലാഷങ്ങൾ, മുൻഗണനകൾ, കരിയർ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുയോജിച്ച നിർദ്ദിഷ്ട പ്രവിശ്യകളിലേക്കോ പ്രദേശങ്ങളിലേക്കോ നേരിട്ടുള്ള പ്രവേശനത്തിന് പിഎൻപി അവസരം ഒരുക്കുന്നു.

ചില പ്രവിശ്യകളിൽ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളാണ് വെക്കുന്നത് എന്നതിനാൽ തന്നെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ വേണ്ടത്ര ഉയർന്ന സ്കോർ നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് പിഎൻപിയിലൂടെ ഒരുപക്ഷെ കാനഡ കുടിയേറ്റം സാധ്യമായേക്കും. കുടിയേറ്റ സാധ്യതകളുടെ വിശാലമായ മരുഭൂമിയിൽ മറഞ്ഞിരിക്കുന്ന ഒരു മരുപ്പച്ച കണ്ടെത്തുന്നതിന് തുല്യമാണിതെന്നും രോഹിത് സേതി കുറിക്കുന്നു.

 

 



അനുയോജ്യം ഏത് മാർഗ്ഗം

എക്‌സ്‌പ്രസ് എൻട്രിയിൽ ഉയർന്ന സ്‌കോറുകൾ ഉണ്ടെങ്കിലും, നിങ്ങളുടെ താൽപര്യങ്ങൾ ഒരു പ്രത്യേക പ്രവിശ്യയുമായോ പ്രദേശവുമായോ ഒത്തുചേരുന്നുവെങ്കിൽ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമായിരിക്കും കാനഡ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യം.

നേരെമറിച്ച്, നിങ്ങൾ സ്ഥിരതാമസത്തിനായുള്ള വേഗത്തിലുള്ള മാർഗ്ഗമാണ് ലക്ഷ്യമിടുന്നതെങ്കിൽ എക്സ്പ്രസ് എൻട്രിയായിരിക്കും നിങ്ങൾക്ക് അനുയോജ്യം. എക്സ്പ്രസ് എൻട്രി പ്രോഗ്രാമും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും (പിഎൻപി) കാനഡയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കും ലഭ്യമാണ്.

എക്സ്പ്രസ് എൻട്രി ഒരു പോയിന്റ് അധിഷ്ഠിത സംവിധാനമായതിനാൽ താഴ്ന്ന റാങ്കിലുള്ള അപേക്ഷകർക്ക് അവരുടെ മൊത്തത്തിലുള്ള സ്കോർ വർദ്ധിപ്പിക്കുന്നതിന് പിഎൻപി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റത്തിൽ (CRS) 600 പോയിന്റുകൾ അധികമായി നൽകുന്നതിനാൽ ഒരു പ്രവിശ്യയോ പ്രദേശമോ അവരെ നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, ഐടിഎ (prized Invitation to Apply) നേടാനുള്ള സാധ്യത വർദ്ധിക്കും.

ആത്യന്തികമായി, എക്സ്പ്രസ് എൻട്രിക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.സമഗ്രമായ ഗവേഷണം നടത്തുകയും പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യുന്നത് ഏത് മാർഗ്ഗം തിരഞ്ഞെടുക്കാനും നല്ലതാണ്. ഏത് മാർഗ്ഗം തിരഞ്ഞെടുക്കുമ്പോഴും നിങ്ങളുടെ താൽപര്യവുമായി ചേർന്ന് നിൽക്കുന്നതാണെന്നാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (21 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends