Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

ഇപ്പോൾ യു.എ.ഇയിൽ ആണോ ? എങ്കിൽ ഈ അവസരം കളയരുത് ... പതിനായിരം ദിര്‍ഹം വരെ അധിക വരുമാനമുണ്ടാക്കാം...

27 JUNE 2023 06:00 PM IST
മലയാളി വാര്‍ത്ത


യു.എ.ഇ നിവാസികള്‍ക്കിതാ ഒരു സുവര്‍ണാവസരം.യു എ ഇ യിൽ വിവിധ കമ്പനികളിൽ പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവസരം ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം പാർട്ടി ടൈം ജോലികളിൽ നിന്നും പതിനായിരം ദിര്‍ഹം വരെ അധിക വരുമാനമുണ്ടാക്കാനുള്ള സാധ്യതകള്‍ ആണ് ഇപ്പോൾ ഉള്ളത് . 

യു.എ.ഇയിലെ മിക്ക പാര്‍ട്ട് ടൈം ജോലികളും മണിക്കൂര്‍ കണക്കാക്കിയുള്ള വേതനമാണ് ഇപ്പോൾ നൽകുന്നത് എന്ന് റിക്രൂട്ട്‌മെന്റ് വിദഗ്ധര്‍ പറയുന്നു, കഴിവുള്ള തൊഴിലാളികൾക്ക് പാർട്ട് ടൈം ആയി ഒരു നാലുമണിക്കൂർ ജോലി ചെയ്‌താൽ തന്നെ അത്യാവശ്യം നല്ലരീതിയിൽ സമ്പാദിക്കാനുള്ള സാഹചര്യം ആണ് ഇപ്പോൾ യു എ ഇ യിൽ വന്നിരിക്കുന്നത്

പാര്‍ട്ട് ടൈം റോളുകള്‍ തൊഴിലുടമകളുടെ ഹ്രസ്വകാല പ്രോജക്റ്റുകള്‍ എളുപ്പത്തില്‍ തീർക്കാൻ സഹായിക്കുന്നു. യുഎഇ നിയമപ്രകാരം, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് നേടിയ ശേഷം ഒരു ജീവനക്കാരന് ഒന്നിലധികം തൊഴിലുടമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം.അത് കൊണ്ടുതന്നെ പാർട്ട് ടൈം ജോലി ചെയ്യുന്നതിന് നിയമ തടസ്സമില്ല

വ്യവസായം, അനുഭവം, ജോലിയുടെ ഉത്തരവാദിത്തങ്ങള്‍, കാലാവധി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി യുഎഇയിലെ പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള വരുമാന സാധ്യതകള്‍ വ്യത്യാസപ്പെടാമെന്ന് ഓണ്‍ പോയിന്റ് പോര്‍ട്ടല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡയമണ്ട് ഫെയേഴ്‌സ് പറയുന്നു. 9000 യൂസര്‍മാരുള്ള ഓണ്‍ പോയിന്റ് പോര്‍ട്ടല്‍ 1400 ഓളം പാര്‍ട്ട് ടൈം ജോലികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെയിറ്റര്‍മാര്‍, ഹോസ്റ്റസ്മാര്‍, മോഡലുകള്‍, ഇവന്റ് സ്റ്റാഫ്, ബ്രാന്‍ഡ് അംബാസഡര്‍മാര്‍ തുടങ്ങി ഹോസ്പിറ്റാലിറ്റി എന്റര്‍ടെയിന്‍മെന്റ് മേഖലകളില്‍ നിന്നുള്ളതാണ് ഇതില്‍ ഭൂരിഭാഗവും.

‘പാര്‍ട്ട് ടൈം ജോലിയില്‍ നിന്നുള്ള വരുമാനം ജോലിയുടെ റോളും സങ്കീര്‍ണ്ണതയും അനുസരിച്ച് 4,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ ആകാമെന്ന് ഒരു ഗ്ലോബല്‍ എച്ച്.ആര്‍ ഫേം അഡെക്കോയുടെ കണ്‍ട്രി ഹെഡ് ആയ മായങ്ക് പട്ടേല്‍ പറയുന്നു.

ഹോസ്പിറ്റാലിറ്റി, വിനോദ വ്യവസായത്തിലെ വ്യക്തിഗത മുന്‍ഗണനകളും തൊഴില്‍ ആവശ്യകതകളും അടിസ്ഥാനമാക്കി പാര്‍ട്ട് ടൈം ജോലി സമയം വ്യത്യാസപ്പെടാമെന്ന് റിക്രൂട്ട്‌മെന്റ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘ശരാശരി, പാര്‍ട്ട് ടൈം ജോലികളില്‍ വ്യക്തികള്‍ ദിവസത്തില്‍ 4 മുതല്‍ 7 മണിക്കൂര്‍ വരെയാണ് ജോലി ചെയ്യുന്നത്. ജോലിയുടെ ഉത്തരവാദിത്തങ്ങള്‍, ജോലി ചെയ്ത സമയം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വരുമാനം വ്യത്യാസപ്പെടാം, പാര്‍ട്ട് ടൈം തൊഴില്‍ കരാറുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ജോലി സമയം സംബന്ധിച്ച് യുഎഇയില്‍ ഇതുവരെ നിയമമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു പാര്‍ട്ട് ടൈം ജോലിക്ക് ആഴ്ചയില്‍ ആറ് മുതല്‍ 20 മണിക്കൂര്‍ വരെ ജോലി സമയം ഉണ്ടായിരിക്കുമെന്ന് പട്ടേല്‍ പറയുന്നു.

വ്യക്തികളുടെ താല്‍പര്യം, കഴിവ്, അനുഭവസമ്പത്ത് എന്നിവയെ അടിസ്ഥാനമാക്കി യുഎഇയില്‍ വിവിധ പാര്‍ട്ട് ടൈം ജോലി അവസരങ്ങളുണ്ടെന്ന് അഡെക്കോയുടെ കണ്‍ട്രി ഹെഡ് മായങ്ക് പട്ടേല്‍ പറയുന്നു.

‘റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്, ഉപഭോക്തൃ സേവന പ്രതിനിധി, കൺടെന്റ്റൈറ്റേർസ് , ഫുഡ് ഡെലിവറി ഡ്രൈവര്‍, സോഷ്യല്‍ മീഡിയ മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, ഇവന്റ് കോര്‍ഡിനേറ്റര്‍, ബ്രാന്‍ഡ് അംബാസഡര്‍ അല്ലെങ്കില്‍ പ്രൊമോട്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, വെബ് ഡെവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍, ഐടി കണ്‍സള്‍ട്ടന്റ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സെയില്‍സ് അസോസിയേറ്റ് തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്.

ഇവ ലഭ്യമായ ചില ഓപ്ഷനുകള്‍ മാത്രമാണ്. വിവിധ വ്യവസായ മേഖലകള്‍ ജോലി അന്വേഷിക്കുന്നവരുടെ കഴിവുകള്‍, അവശ്യമുള്ള മേഖല തുടങ്ങിയവക്കനുസരിച്ച് ഇനിയും അവസരങ്ങള്‍ ഉണ്ടാകാം, ‘ കൊവിഡ് 19 പാന്‍ഡെമിക്കിന് ശേഷം, ഹോസ്പിറ്റാലിറ്റി മേഖലയിൽ ധാരാളം ഒഴിവുകൾ വന്നിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (11 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (30 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (46 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (59 minutes ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends