Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വേഗം ബാഗ് പാക്ക് ചെയ്യൂ യുഎഇയില്‍ ജോലി എസ്എസ്എല്‍സി മതി വിസയും ടിക്കറ്റും ഫ്രീ അഭിമുഖം അങ്കമാലിയിലും കോഴിക്കോടും തിരുവനന്തപുരത്തും..!

01 JULY 2023 03:13 PM IST
മലയാളി വാര്‍ത്ത

കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ഒഡെപെക്ക് വാക്ക് - ഇൻ -ഇന്റർവ്യൂ നടത്തുന്നത്.

 

 

ജൂലൈ 9 ഞായറാഴ്ച അങ്കമാലിയില്‍ വെച്ചായിരിക്കും വാക്ക് - ഇൻ - ഇന്റർവ്യൂ. പുരുഷന്‍മാർക്ക് മാത്രമാണ് അവസരം. എസ്എസ്എല്‍സിയാണ് ഉദ്യോഗാർത്ഥികളുടെ യോഗ്യതയായി പറഞ്ഞിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുന്‍തൂക്കം ലഭിക്കും.

 

 

25 മുതല്‍ 40 വസ്സ് വരെയാണ് പ്രായപരിധി. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5'5′. സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും (ഇവർക്ക് 45 വയസ്സ് വരെ പ്രായപരിധിയുണ്ട് ). താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

 


ജൂലൈ 9 ലെ അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്, ജൂലൈ അവസാനം നടക്കുന്ന ഫൈനൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി സൗജന്യ ഇന്റർവ്യൂ പ്രിപ്പറേഷന്‍ പരിശീലനവും ഇംഗ്ലീഷ് ഭാഷാ പരിശീലനവും നല്‍കും. 1200 യുഎഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളായി 2262 ദിർഹം വരെ നേടാന്‍ സാധിക്കുന്നതാണ്. ഓവർടൈം ഡ്യൂട്ടി എടുക്കുന്നവർക്ക് അതിന്റേതായ ആനുകൂല്യവും ലഭിക്കും.

 

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍, ഒറിജിനൽ പാസ്‌പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ ഒഡെപെക് പരിശീലന കേന്ദ്രം, ഫ്ലോർ 4, ടവർ 1, ഇൻകെൽ ബിസിനസ് പാർക്ക്, അങ്കമാലി എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574.

 

 

യുഎഇയില്‍ അധ്യാപകർ

യുഎഇയിലെ പ്രശസ്തമായ സ്‌കൂളിലേക്ക് അധ്യാപകർ ഉള്‍പ്പെടേയുള്ള വിവിധ തസ്തികകള്‍ക്ക് കീഴിലായി ഒഡെപെക് വാക്ക് ഇന്‍ ഇന്റർവ്യൂ നടത്തുന്നു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഇന്റർവ്യൂ. ജുലൈ എട്ടാം തിയതി പന്തീരങ്കാവിലെ ഓക്സഫോർഡ് സ്കൂളിലാണ് കോഴിക്കോട്ടെ ഇന്റർവ്യു. തിരുവനന്തപുരത്ത് ഇന്റർവ്യൂ എട്ടാം തിയതി വഴുതക്കാട്ടെ ഓഡെപെക് ഓഫീസില്‍ നടക്കും. 9 മുതല്‍ 12 വരെയാണ് രണ്ട് അഭിമുഖത്തിന്റേയും റിപ്പോർട്ടിങ് ടൈം.

പരിശീലനം നേടിയ ബിരുദ അധ്യാപകർ (Trained Graduate Teachers) വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സ്റ്റഡീസ്, അറബിക്, ഇസ്ലാമിക് സ്റ്റഡീസ് (പുരുഷന്മാർ) വിഷയങ്ങളിലായി ഒഴിവുകളുണ്ട്. കായികാധ്യാപിക, ഹെഡ് ഓഫ് സബ്ജക്ഷന്‍, സ്പെഷ്യല്‍ എജുക്കേഷ്യന്‍ വിഭാഗങ്ങളിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. ഹെഡ് ഓഫ് സെക്ഷന് 10 വർഷവും മറ്റ് വിഭാഗങ്ങളില്‍ 2 വർഷവുമാണ് പ്രവർത്തിപരിചയം വേണ്ടത്. വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (43 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends