Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...

കാനഡയിൽ എക്സ്പ്രസ് എന്‍ട്രി, ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ പ്രവൃത്തി പരിചയം ഉള്ള വ്യക്തികൾക്ക് രാജ്യത്തേക്ക് എത്താം, മികച്ച അവസരങ്ങൾ

05 JULY 2023 05:22 PM IST
മലയാളി വാര്‍ത്ത

ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അടുത്തിടെയാണ് എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പ്രത്യേക തൊഴിലുകളോ പ്രവൃത്തി പരിചയമോ ഉള്ള വ്യക്തികളെ രാജ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ വിഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഈ ആഴ്ച, ആരോഗ്യ പ്രവർത്തകർക്കായി ആദ്യത്തെ നറുക്കെടുപ്പ് നടത്തിയ വകുപ്പ്, വരാനിരിക്കുന്ന ആഴ്ചയിൽ കൂടുതൽ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് പ്രവേശനം നൽകാൻ പദ്ധതിയിടുന്നു കൂടാതെ, അടുത്ത ആഴ്ചയിൽ STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) കാറ്റഗറിയിൽ നറുക്കെടുപ്പുകളുടെ ആദ്യ റൗണ്ടിനായി ഐആർസിസി തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രൊജക്ഷനുകൾ ഉൾപ്പെടെയുള്ള തൊഴിൽ വിപണി വിവരങ്ങളും രാജ്യത്തുടനീളമുള്ള ആവശ്യക്കാരിൽ നിന്നുള്ള ഫീഡ്ബാക്കും അടിസ്ഥാനമാക്കിയാണ് ഈ വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പുതിയ വിഭാഗങ്ങൾ കാനഡയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ക്യൂബെക്കിന് പുറത്ത് ഫ്രാങ്കോഫോൺ കുടിയേറ്റം സുഗമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യ സംരക്ഷണ തൊഴിലുകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക് (STEM) തൊഴിലുകൾ, വ്യാപാരം, ഗതാഗതം, കൃഷി, കാർഷിക-ഭക്ഷ്യ തൊഴിലുകൾ തുടങ്ങിയ മേഖലകളിലെല്ലാം വരും ദിവസങ്ങളിൽ വലിയ തോതിൽ പ്രവേശനമുണ്ടാവും. ഈ വിഭാഗങ്ങളെല്ലാം കാനഡയുടെ സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്നതിന് ആവശ്യം ഏറെയുള്ളതായും പ്രധാനപ്പെട്ടതുമായി കണക്കാക്കുന്നു.

ആരോഗ്യ സംരക്ഷണ മേഖല കാനഡയിലെ പ്രായമായ ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും ആരോഗ്യ സംരക്ഷണത്തിനും തൊഴിലാളി ക്ഷാമത്തിനും വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണ്. 2030-ഓടെ ഒമ്പത് ദശലക്ഷം കനേഡിയൻമാർക്ക് 65 വയസ്സ് തികയും. ഇത് ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്ന ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കും. ഈ ഉയർന്ന ഡിമാൻഡ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യപരിരക്ഷ രംഗത്ത് പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് കുടിയേറ്റത്തിന് മുൻഗണന നൽകുന്നത്.

എസ്ടിഇഎം

എസ്ടിഇഎം തൊഴിലുകൾക്കായുള്ള കാനഡയുടെ ആവശ്യം, പ്രത്യേകിച്ച് ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ്, ടെക്‌നോളജി (ICT) വ്യവസായത്തിൽ, വർദ്ധിച്ചുവരികയാണ്. റിപ്പോർട്ട് പ്രകാരം 2021ൽ ഐസിടി വരുമാനം 242 ബില്യൺ ഡോളറിലെത്തി. റിട്ടയർമെന്റ് നിരക്കും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും തൊഴിൽ സേനയിൽ വിടവ് സൃഷ്ടിക്കുന്നു. ഇത് ചില തൊഴിലുടമകൾക്ക് യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് എസ്ടിഇഎം മേഖലയിൽ കൂടുതൽ കുടിയേറ്റം നടത്തുന്നത്.

എസ്ടിഇഎം വിഭാഗത്തിന് കീഴിൽ യോഗ്യരായ പല തൊഴിലുകൾക്കും തുടക്കത്തിൽ തന്നെ മികച്ച ശമ്പളം ലഭിക്കുന്നുണ്ട്.. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് കാണിക്കുന്നത്, ബിരുദാനന്തര ബിരുദമുള്ള (2019 ലെ കണക്കനുസരിച്ച്) അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ശരാശരി തുടക്ക വരുമാനം 52,000 ഡോളർ ആയിരുന്നു.കാറ്റഗറി അധിഷ്ഠിത സെലക്ഷൻ നറുക്കെടുപ്പിന് യോഗ്യതയുള്ളതായി ലിസ്റ്റുചെയ്തിരിക്കുന്ന 23 എസ്ടിഇഎം തൊഴിലുകളാണുള്ളത്.

ആർക്കിടെക്റ്റുകൾ, ആർക്കിടെക്ചർ ആൻഡ് സയൻസ് മാനേജർമാർ, ബിസിനസ് സിസ്റ്റം സ്‌പെഷ്യലിസ്റ്റുകൾ, സിവിൽ എഞ്ചിനീയർമാർ, കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സിസ്റ്റം മാനേജർമാർ, കമ്പ്യൂട്ടർ എഞ്ചിനീയർമാർ (സോഫ്റ്റ്വെയർ എഞ്ചിനീയർമാരും ഡിസൈനർമാരും ഒഴികെ) കമ്പ്യൂട്ടർ സിസ്റ്റം ഡെവലപ്പർമാരും പ്രോഗ്രാമർമാരും, സൈബർ സുരക്ഷാ വിദഗ്ധർ, ഡാറ്റ സൈറ്റിസ്റ്റ് തുടങ്ങിയ തൊഴിലുകളും ഈ വിഭാഗത്തിന് കീഴിൽ വരുന്നു.

ഡാറ്റാബേസ് അനലിസ്റ്റിസ് ആൻഡ് ഡാറ്റ അഡ്മിനിസ്‌ട്രേറ്റർമാർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയർമാർ, എഞ്ചിനീയറിംഗ് മാനേജർമാർ, ഇൻഡസ്ട്രിയൽ, മാനുഫാക്ചറിംഗ് എഞ്ചിനീയർമാർ, ഇൻഫർമേഷൻ സിസ്റ്റം സ്‌പെഷ്യലിസ്റ്റുകൾ ലാൻഡ് സർവേയർമാർ, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റുകൾ ഗണിതശാസ്ത്രജ്ഞർ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയർമാർ തുടങ്ങിയ തൊഴിലുകളും എസ്ടി ഇ എം കീഴിലായി വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു...  (4 minutes ago)

ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...  (21 minutes ago)

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് സുരേഷ് ഗോപി തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്ര  (30 minutes ago)

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (51 minutes ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (53 minutes ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (1 hour ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (1 hour ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (1 hour ago)

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി  (2 hours ago)

ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....  (2 hours ago)

നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു...  (2 hours ago)

മെയ് ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍....  (2 hours ago)

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (2 hours ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (2 hours ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (3 hours ago)

Malayali Vartha Recommends