Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കാനഡയില്‍ ജോലി വേണോ ? ശമ്പളം മണിക്കൂറിന് 1500 രൂപ വരെ..നിരവധി അവസരങ്ങള്‍..

11 JULY 2023 04:01 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ധാരാളമായി കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് കാനഡ .വിദ്യാഭ്യാസത്തിനായി തന്നെ നിരവധി കുട്ടികൾ കാനഡയിലേക്ക് പോകുന്നുണ്ട്. പാർട്ടി ടൈം ജോലി ചെയ്ത് പഠനാവശ്യത്തിനുള്ള ചെലവുകൾ കണ്ടെത്താമെന്നുള്ളതാണ് പ്രധാന ആകർഷണം

എന്നാല്‍ ഇപ്പോൾ കുറച്ചു മാസങ്ങളായി കാനഡയിൽ പാർട്ട് ടൈം ജോലികൾക്ക് കുറവ് അനുഭവപ്പെടുന്നുണ്ട് . ലക്ഷങ്ങള്‍ ലോണെടുത്തും മറ്റും കാനഡയില്‍ എത്തിയാല്‍ തന്നെയും പ്രതീക്ഷിച്ച പോലെ പാർട്ട് ടൈം ജോലികള്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് കാനഡയിൽ ഉള്ളവർ പറയുന്നത് .

 

 

പാർട്ട് ടൈം ജോലി മേഖലയില്‍ മാത്രമല്ല, സ്ഥിരം ജോലികള്‍ കണ്ടെത്താനും നിലവില്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് കനേഡിയന്‍ മലയാളികള്‍ തന്നെ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കാനഡയില്‍ വരുന്ന ഒരോ തൊഴില്‍ അവസരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മേപ്പിള്‍ ലീഫ്സ് ഫുഡ്സ് എന്ന പ്രമുഖ കമ്പനിയില്‍ വന്നിരിക്കുന്ന ഏതാനും ഒഴിവുകളെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. പ്രത്യേക ശ്രദ്ധിക്കേണ്ടത് ഉയർന്ന വിദ്യാഭ്യാസം ആവശ്യമുള്ള ഉന്നതമായ ജോലികള്‍ അല്ല ഇതൊന്നും. അത്യാവശ്യം കായികപരമായി അധ്വാനം വേണം ഈ ജോലികള്‍ക്ക്.

ഒന്റാറിയോയിലെ മിസിസാഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കനേഡിയൻ കൺസ്യൂമർ പാക്കേജ്ഡ് മീറ്റ്സ് സ്ഥാപനമായ മേപ്പിള്‍ ലീഫ്സ് കാനഡയില്‍ ഉടനീളം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കും സ്ഥിരം ജോലി തേടുന്നവർക്കൊക്കെയും ഈ അവസരം ഉപയോപ്പെടുത്താന്‍ സാധിക്കുന്നതാണ്.

 

 

 

ഒഴിവുകള്‍ ഇങ്ങനെയാണ് .പ്രൊഡക്ഷന്‍ ലേബർ - ഭക്ഷ്യ സംസ്കരണം: ബ്രാൻഡൻ, മാനിറ്റോബ, ഒന്റാറിയോയിലെ ബ്രാംപ്ടൺ എന്നിവിടങ്ങളിൽ നൂറിലേറെ പ്രൊഡക്ഷൻ തൊഴിലാളികളെ കമ്പനിക്ക് പുതുതായി ആവശ്യമുണ്ട്. മണിക്കൂറിന് 16.35 മുതൽ 23.20 വരെ കനേഡിയന്‍ ഡോളർ ശമ്പളത്തില്‍ വിവിധ ഷിഫ്റ്റുകളിലായിട്ടായിരിക്കും ജോലി. അതായത് ആയിരം മുതല്‍ 1,442 രൂപവരെ ശമ്പളമായി ലഭിക്കും.23 കി.ഗ്രാം വരെ ഭാരം കൈകാര്യം ചെയ്യുക, ആവർത്തിച്ചുള്ള ജോലികൾ ചെയ്യുക, ദീർഘനേരം നിൽക്കുക എന്നിങ്ങനെ ശാരീരിക ബുദ്ധിമുട്ടുള്ള ജോലി കൂടിയാണിത്.

 

 

പൗൾട്രി പ്രീപെയർ: ഒന്റാറിയോയില്‍ ഉള്‍പ്പടെ 100 ഒഴിവുകൾ ഈ വിഭാഗത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറിന് 22.57 ഡോളർ വരെയാണ് ശമ്പളം.അതായത് 1,900 രൂപവരെ ശമ്പളമായി ലഭിക്കും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ആരോഗ്യ ആനുകൂല്യങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമെ മറ്റ് ദീർഘകാല ആനുകൂല്യങ്ങളും ലഭിക്കും. ആവശ്യമായ അളവുകളില്‍ ഇറച്ചി മുറിച്ച് തയ്യാറാക്കുന്നതുൾപ്പടെ ഈ ജോലിയുടെ ഉത്തരവാദിത്തം ആയിരിക്കും .

 

 

ഭക്ഷ്യ സംസ്കരണ തൊഴിലാളി: ഒന്റാറിയോയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാന്റിനായി 100 പുതിയ ഭക്ഷ്യ സംസ്കരണ തൊഴിലാളികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ശമ്പളം മണിക്കൂറിന് 22.57 ഡോളറായിരിക്കും.അതായത് 1,900 രൂപവരെ ലഭിക്കും

മീറ്റ് പാക്കിംഗ് പ്ലാന്റ്: വിവിധ ഷിഫ്റ്റുകൾക്കായി മാനിറ്റോബയിലെ വിന്നിപെഗിലുള്ള മീറ്റ് പാക്കിംഗ് പ്ലാന്റിനായി കമ്പനിക്ക് 100 തൊഴിലാളികളെയാണ് ആവശ്യമായിട്ടുള്ളത്. ബിരുദമോ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഈ ജോലിക്ക് വേണ്ടതില്ല.. നിയമിച്ചതിന് ശേഷം മേപ്പിൾ ലീഫ് പരിശീലനം നൽകും. ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ഡിസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://mapleleaffoods.catsone.com/careers/41917-

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (5 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (53 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (55 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends