Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിൽ നൂറുകണക്കിന് അവസരങ്ങള്‍..റിക്രൂട്ടിംഗ് തുടങ്ങി; ഉടൻ അപേക്ഷിക്കൂ

12 JULY 2023 07:05 PM IST
മലയാളി വാര്‍ത്ത


സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ നൂറുകണക്കിനാണ് അവസരങ്ങള്‍. അടുത്ത സെപ്റ്റംബറില്‍ ഇന്റര്‍വ്യൂ പ്രക്രിയ ആരംഭിക്കുമെന്നും 2024 ജനുവരിയില്‍ പുതിയ ജോലിക്കാരെ ഉള്‍പ്പെടുത്തുമെന്നും ആണ് റിപ്പോർട്ടുകൾ .സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയാണിത്. സൗദിയ എന്ന പേരില്‍ നേരത്തെയുള്ള കമ്പനി മികച്ച സേവനമാണ് നല്‍കി വരുന്നത്. വ്യോമയാന രംഗത്ത് കൂടുതല്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ വിമാനകമ്പനി ആരംഭിച്ചത്.

റിയാദ് എയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 39 വിമാനങ്ങളുടെ പ്രാരംഭ ഫ് ളീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് 700 പൈലറ്റുമാരെ നിയമിക്കാന്‍ ലക്ഷ്യമിടുന്നുണ്ട് , ബോയിംഗ് 787 പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ള പൈലറ്റുമാരേയും വൈഡ് ബോഡിയില്‍ നിലവില്‍ വൈദഗ്ധ്യമുള്ളവരെയുമാണ് എയര്‍ലൈന്‍ അന്വേഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് റിയാദ് എയർ ബോയിങ് 787-9, ബോയിങ് 777 എന്നീ വിമാനങ്ങളിൽ പരിശീലനം നല്‍കും . റിയാദ് എയറിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ലോകത്തെ പ്രധാന വിമാന കമ്പനിയാകുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് എയര്‍ മികച്ച ശമ്പളം നല്‍കുമെന്നാണ് കരുതുന്നത്. എത്രയാണ് ശമ്പളം എന്ന് ഇപ്പോള്‍ കൃത്യമായി പറഞ്ഞിട്ടില്ല.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് 30 ബില്യണ്‍ ഡോളറിന്റെ റിയാദ് എയര്‍. 

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉള്ള ലിങ്ക്   www.norkaroots.org   www.nifl.norkaroots.org  

അതേസമയം വ്യാജ ജോബ് ഓഫറിനെതിരെ മുന്നറിയിപ്പും റിയാദ് എയർ നൽകുന്നുണ്ട് . പുതുതായി പറക്കാൻ തയ്യാറെടുക്കുന്ന റിയാദ് എയറിന്റെ പേരിൽ വ്യാജ ജോബ് ഓഫറുകൾ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി കമ്പനി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിക്കരുതെന്നും റിയാദ് എയറിന്റെ ടീമിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിൽ അപേക്ഷകരും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരിക്കണം ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും റിയാദ് എയർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.

റിയാദ് എയറിൽ ജോലി ഒഴിവുകൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളിൽ തൊഴിലവസരങ്ങൾക്കായി ഫീസ് നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ജോലിക്ക് അപേക്ഷിക്കുമ്പോൾ, പ്രീ-ഫീസോ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ റിയാദ് എയർ ആവശ്യപ്പെടില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. തൊഴിൽ അവസരങ്ങൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാവരോടും അവരുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ മാത്രം വിവരങ്ങൾ സമർപ്പിക്കാൻ എയർലൈൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ റിയാദ് എയർ ഈ വർഷം ഏപ്രിലിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള സഊദി അറേബ്യയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പുതിയ ദേശീയ വിമാനക്കമ്പനി പ്രയോജനപ്പെടുത്തും. റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടവും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കാനും പ്രാപ്തമാക്കുന്ന തരത്തിലാണ് റിയാദ് എയറിന്റെ രംഗപ്രവേശനം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (7 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (7 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (8 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (8 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (8 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (8 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (8 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (9 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (9 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (9 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (10 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (10 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (10 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (10 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (11 hours ago)

Malayali Vartha Recommends