Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

യു എ ഇ യിൽ ഹോട്ടല്‍ മേഖലയില്‍ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണാവസരം . പ്രശസ്ത ആഡംബര ഹോട്ടൽ കമ്പനിയായ ജുമൈറ ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ

15 JULY 2023 05:51 PM IST
മലയാളി വാര്‍ത്ത


യു എ ഇ യിൽ ഹോട്ടല്‍ മേഖലയില്‍ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണാവസരം . പ്രശസ്ത ആഡംബര ഹോട്ടൽ കമ്പനിയായ ജുമൈറ ഗ്രൂപ്പിൽ നിരവധി അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോലി തേടുന്ന ഉദ്യാഗാർത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. ജുമൈറ ഗ്രൂപ്പിൽ അപേക്ഷിക്കുന്നതിനു യാതൊരു വിധ ഫീസും കമ്പനി ഈടാക്കാറില്ല.

കോവിഡ് കാലഘട്ടത്തില്‍ മന്ദഗതിയിലായ ജുമൈറ ഗ്രൂപ്പിൽ ഇപ്പോൾ വൻ തിരിച്ചുവരവിനാണ് അവസരമൊരുക്കുന്നത് .. . ഇതിനായി ജുമൈറ ഗ്രൂപ്പ് തങ്ങളുടെ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ് . മലയാളികൾ ഉൾപ്പടെയുള്ള തൊഴിലാളികൾക്ക് വളരെ നല്ല ഒരു അവസരം തന്നെയാണ് ജുമൈറ ഗ്രൂപ്പ് നൽകുന്നത്

യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഡംബര ഹോട്ടൽ കമ്പനിയാണ് ജുമൈറ ഗ്രൂപ്പ്. 1997-ൽ സ്ഥാപിതമായ കമ്പനി മികവിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട അന്താരാഷ്ട്ര അംഗീകാരമുള്ള ബ്രാൻഡായി വളർന്നു. ലോകമെമ്പാടുമുള്ള പ്രധാന വിനോദ-വാണിജ്യ കേന്ദ്രങ്ങളില്‍ ഹോട്ടലുകൾ, റിസോർട്ടുകൾ, വില്ലകള്‍ എന്നിവ ജുമൈറ ഗ്രൂപ്പിന് സ്വന്തമായിട്ടുണ്ട്. 

ദുബൈയില്‍ സ്ഥിതി ചെയ്യുന്ന ബുർജ് അൽ അറബ് ജുമൈറ - ജുമൈറ എമിറേറ്റ്സ് ടവേഴ്സ്, ജുമൈറ അൽ നസീം, ജുമൈറ മിന അസലാം, ജുമൈറ സബീൽ സാറേ, അബുദാബി ഇത്തിഹാദ് ടവേഴ്സിൽ ജുമൈറ, ജുമൈറ മെസില ബീച്ച് ഹോട്ടൽ എന്നിവയാണ് കമ്പനിക്ക് കീഴില്‍ യുഎഇയില്‍ പ്രധാനമായും വരുന്ന സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളെല്ലാം തന്നെ ആഡംബരപൂർണമായ താമസസൗകര്യങ്ങൾ, ലോകോത്തര സൗകര്യങ്ങൾ, അസാധാരണമായ സേവന നിലവാരം എന്നിവയ്ക്ക് പേരുകേട്ടതാണ്.

ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, മാർക്കറ്റിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി ജുമൈറ ഗ്രൂപ്പ് വിശാലമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പരിചയസമ്പന്നനായ പ്രൊഫഷണലോ പുതിയ ബിരുദധാരിയോ ആകട്ടെ, ജുമൈറ ഗ്രൂപ്പ് നിങ്ങളുടെ കഴിവുകളെ വിലമതിക്കുകയും വ്യക്തികൾക്ക് അവർക്ക് അർഹമായ രീതിയില്‍ കരിയറിൽ വളരാനും മികവ് പുലർത്താനും ജുമൈറ മികച്ച അവസരം നൽകുന്നു.

യുഎഇ സ്വദേശികള്‍, വിദേശികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് ജുമൈറ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ വിദേശികള്‍ക്കായി ഔട്ട്ലറ്റ് മാനേജർ, അസിസ്റ്റന്റ് ഔട്ട്ലറ്റ് മാനേജർ, ഹൌസ് കീപ്പിങ്, അസിസ്റ്റന്‍ പിആർ ആന്‍ഡ് മാർക്കറ്റിങ് മാനേജർ, ഫുഡ് ആന്‍ഡ് ബീവറേജ് കോ-ഓർഡിനേറ്റർ തുടങ്ങിയ വിഭാഗങ്ങളിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്‌

സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍ മാർക്കറ്റിങ്, സ്പാ മാനേജർ, ഹൌസ് കീപ്പിങ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് കിഡ്സ് ക്ലബ് മാനേജർ, ഡയറക്ടർ ഓഫ് എഞ്ചിനീയറിങ്, പ്ലേ അറ്റന്‍ഡന്റ്, ഗസ്റ്റ് റിലേഷന്‍ ഏക്സിക്യൂട്ടീവ്, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. തൊഴില്‍ അന്വേഷിക്കുന്നവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (5 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (53 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (55 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends