Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബെല്‍ജിയത്തില്‍ നഴ്‌സാകാം,മാസ ശമ്പളം 2.76 ലക്ഷം..നിയമനം കേരള സർക്കാർ വഴി

20 JULY 2023 07:27 PM IST
മലയാളി വാര്‍ത്ത


കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ്. ല്യൂവൻ-ലിംബർഗിലെ മൂന്ന് ആശുപത്രികളിലേക്ക് ഗ്രാജ്വേറ്റ് നഴ്‌സുമാരെ റിക്രൂട്ടമെന്റാണ് നടക്കുന്നത്. നിലവില്‍ 48 ഒഴിവുകളാണ് ലഭ്യമായിരിക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് നഴ്‌സിംഗിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് / ബിഎസ്‌സി നഴ്‌സിംഗ് ആണ് അടിസ്ഥാന യോഗ്യത.

ഉദ്യോഗാർത്ഥികള്‍ക്ക് ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം വേണം. ഐഎല്‍ടിഎസിന് മൊത്തത്തില്‍ കുറഞ്ഞത് 6 സ്കോർ ആവശ്യമാണ്. (ഓരോ മൊഡ്യൂളിനും 6-ഉം അതിനുമുകളിലും സ്‌കോർ ആവശ്യമാണ്) അല്ലെങ്കിൽ ഓരോ മൊഡ്യൂളിലും ഒഇടി സ്‌കോർ 'സി' യും അതിനുമുകളിലും അല്ലെങ്കിൽ ഏതെങ്കിലും അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ സിഇഎഫ്ആർ 'ലെവൽ സി1' പാസായിരിക്കേണ്ടതാണ്.

പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ആവശ്യമില്ല. കുറഞ്ഞത് 2 വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. അതേസമയം തിരഞ്ഞെടുക്കപ്പെടുന്നവർ ഡച്ച് ഭാഷയിൽ 6 മാസത്തെ തീവ്രമായ റെസിഡൻഷ്യൽ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടി വരും. ഏതെങ്കിലും ഒഡേപെക് പരിശീലന കേന്ദ്രങ്ങളിൽ സെലക്ഷൻ ടെസ്റ്റുകൾക്ക് ശേഷം ഒരു മാസത്തിനുള്ളിൽ ഡച്ച് ഭാഷാ പരിശീലന കോഴ്‌സ് ആരംഭിക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുക.

കേരളത്തിലെ ആറ് മാസത്തെ പരിശീലനത്തിനു പുറമെ 4 മാസത്തെ ഡച്ച് ഭാഷാ പരീശിലവും ഉണ്ടാവും.കൂടാതെ ബെല്‍ജിയത്തില്‍ നഴ്സിംഗ് വർക്ക് പ്രാക്ടീസും ഭാഷാ പരീശിലവും നൽകും . നഴ്സിംഗ് സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡ്, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും , എക്സീപിരിയന്‍സ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .

കേരളത്തിൽ നടക്കുന്ന 6 മാസത്തെ ഡച്ച് ഭാഷാ പരിശീലനത്തിൽ പ്രതിമാസം 11,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ബെല്‍ജിയത്തിലെ ഭാഷാ പരിശീലനത്തിന് ആദ്യ രണ്ട് മാസം 500 യൂറോയും അടുത്ത രണ്ട് മാസം 250 യൂറോയും നല്‍കും. ഇതോടൊപ്പം തന്നെ പാർട്ട് ടൈം ജോലിയും ലഭ്യമായിരിക്കും. പരിശീലന കോഴ്സുകള്‍ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ ജനറൽ ആശുപത്രിയിലെ ബെൽജിയം നഴ്‌സുമാരുടെ അതേ പ്രതിഫലം ലഭിക്കും. മുന്‍കാല പ്രവർത്തി പരിചയമില്ലാത്ത നഴ്സിന് പ്രതിമാസം അടിസ്ഥാന മൊത്ത ശമ്പളം: 3001.27 ബെൽജിയം ഡോളർ ആണ് . ഇത് ഏകദേശം. 2.76 ലക്ഷം രൂപ ഉണ്ടാകും .

ഒരു വർഷത്തെ ജോലിക്ക് ശേഷം ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കും. ആഴ്ചയില്‍ 38-40 മണിക്കൂർ ആയിരിക്കും പ്രവർത്തി സമയം. മികച്ച ശമ്പളത്തിന് മുറമെ ആരോഗ്യ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. താല്‍പര്യമുള്ളവർ, നിങ്ങളുടെ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, IELTS/OET സ്‌കോർ ഷീറ്റ് എന്നിവ eu@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 25- നോ അതിനുമുമ്പോ അയക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (5 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (53 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (55 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends