Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...

ക്ലർക്ക്, ഡ്രൈവർ, നഴ്സ്.. യുഎഇയിലേക്ക്നിരവധി തൊഴില്‍ അവസരങ്ങള്‍ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

03 AUGUST 2023 07:12 PM IST
മലയാളി വാര്‍ത്ത

കേരള സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ഒഴിവുകള്‍. ടാലി ക്ലർക്ക്, ഡ്രൈവർ, നഴ്സ് തുടങ്ങിയ വിഭാഗങ്ങളിലായാണ് സൗദി അറേബ്യ, യു എ ഇ രാജ്യങ്ങളില്‍ ഒഴിവുകളുള്ളത്. ടാലി ക്ലർക്ക് വിഭാഗത്തില്‍ 5 ഒഴിവുകളുണ്ട്. യു എ ഇയിലെ ഈ ജോലിക്ക് പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയർസെക്കന്‍ഡറി യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. 2-3 വർഷം വെയർഹൗസിൽ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യുഎഇ ദിർഹമായിരിക്കും ശമ്പളം. ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

 

 

 

 

ഒരു മണിക്കൂർ ഇടവേള ഉള്‍പ്പെടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി. വെയർഹൗസിൽ സുരക്ഷിതമായ രീതിയിൽ ചരക്ക് കൈകാര്യം ചെയ്യുക, അളന്ന് തിട്ടപ്പെടുത്തുക, പാക്കിംഗ് ചെയ്യുക, പരിശോധിക്കുക തുടങ്ങിയവയായിരിക്കും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 3-നോ അതിനുമുമ്പോ അയയ്‌ക്കുക. 

ഡ്രൈവർ തസ്തികതയില്‍ നൂറിലേറെ ഒഴിവുകളാണുള്ളത്. പ്രായപരിധി 25 മുതല്‍ 41 വരെ. ഹെവി വെഹിക്കിൾ ജിസിസി അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന.

 

 

ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാർത്ഥികൾക്ക് ദൃശ്യമായ ടാറ്റൂകൾ പാടില്ല. ശാരീരികമായി ക്ഷമതയുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ വായിക്കാനും പറയുന്നത് മനസ്സിലാക്കാനും കഴിയണം. 1,950 യുഎഇ ദിനാറാണാ മാസ ശമ്പളം. ഡ്രൈവറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജീവനക്കാരൻ പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കുകയും എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം. പരിശീലന കാലയളവിൽ ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഭക്ഷണ അലവൻസും മാത്രമായിരിക്കും ലഭിക്കുക.

 

 

 

പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 3-നു അയയ്‌ക്കുക. നഴ്സിങ് നിയമനം കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക.

jobs@odepc.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (4 minutes ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (16 minutes ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (20 minutes ago)

ഹൃദയാഘാതം മൂലം വടകര പുതുപ്പണം സ്വദേശി മരിച്ചു  (22 minutes ago)

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍  (27 minutes ago)

വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്  (31 minutes ago)

വള്ളിക്കാടില്‍ നിര്‍മിച്ച ടി.പി. സ്‌ക്വയര്‍ ഉദ്ഘാടനം  (46 minutes ago)

നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ...  (57 minutes ago)

' ബിൻസിക്ക് അവിഹിതമെന്ന് സൂരജ് പറഞ്ഞിട്ടും നിർത്തിയില്ല.. നേഴ്സിന്റെ ഓഡിയോ പുറത്ത് കരണം പുകച്ച് ബിന്സിയുടെ സുഹൃത്ത്  (59 minutes ago)

പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (1 hour ago)

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്  (1 hour ago)

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍  (1 hour ago)

സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയേക്കും...  (2 hours ago)

Malayali Vartha Recommends