Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഉദ്യോ​ഗാർത്ഥികളെ ഇതിലെ ഇതിലെ, ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഉടൻ അപേക്ഷിക്കൂ...

05 AUGUST 2023 05:10 PM IST
മലയാളി വാര്‍ത്ത

ആരോഗ്യകേരളം ഇടുക്കി പദ്ധതിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, പീഡിയാട്രിഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിലെ ഒന്ന് വീതം ഒഴിവുകളിലേക്കും ലാബ് ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവിലേക്കും കരാർ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കിൽ ഡി. എൻ. ബി (ജനറൽ മെഡിസിൻ, ഗൈനക്കോളജി, അനസ്ത്യേഷ്യ), ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 65,000 രൂപ. പീഡിയാട്രിഷ്യൻ തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി-പീഡിയാട്രിക്സ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ്.

പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 90,000 രൂപ. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം 20,000 രൂപ. ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ് എന്നിവയാണ്.

ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 16,180 രൂപ. ഫിസിയോതെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയിലേക്കുളള യോഗ്യത ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.റ്റി)യാണ്.

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 20,000 രൂപ. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുളള ഡി. എം. എൽ. റ്റി അല്ലെങ്കിൽ എം. എൽ. റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം 14,000 രൂപ. ഓഡിയോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയിൽ ബിരുദം (ബി.എ.എസ്.എൽ.പി), ആർ. സി. ഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം 25,000 രൂപ. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുളള ബ്ലഡ് ബാങ്ക് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡി. എം. എൽ. റ്റി അല്ലെങ്കിൽ എം. എൽ. റ്റി., കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 14,000 രൂപ.

യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04826 232221.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (44 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends